വിയന്ന ഇന്റര്‍നാഷണല്‍ സെന്ററിലെ ഇന്ത്യന്‍ ക്ളബിനു പുതിയ നേതൃത്വം
Friday, January 29, 2016 8:42 AM IST
വിയന്ന: വിയന്ന ഇന്റര്‍നാഷണല്‍ സെന്ററിന്റെ (വിഐസി) കീഴിലുള്ള ഇന്ത്യന്‍ ക്ളബിനു പുതിയ നേതൃത്വം.

പുതിയ ഭാരവാഹികളായി സാജന്‍ പട്ടേരി (പ്രസിഡന്റ്), സുനില്‍ ഗുപ്ത (വൈസ് പ്രസിഡന്റ്), സുമിത് ദിര്‍ (സെക്രട്ടറി), മനോജ് പാട്ടീല്‍ (ജോ. സെക്രട്ടറി), മാന്‍സന്ദീപ് സിംഗ് (ട്രഷറര്‍) എന്നിവരെയും യുഎന്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിക്കുവേണ്ടി സൂര്യവാണി ഭള്ളമുടി, മനീഷ വാട്സ് എന്നിവരും യുണിഡോ പ്രതിനിധികളായി ഏബ്രഹാം കുരുട്ടുപറമ്പിലും എല്‍ദോ പല്‍പ്പത്തും യുണോഡിസി പ്രതിനിധികളായി സിറില്‍ മനയാനിപ്പുറത്തും ജോഷിമോന്‍ എറണാകേരിലും കമ്മിറ്റി അംഗങ്ങളായി ടോം അലക്സാണ്ടര്‍, അമോള്‍ ദഖനെ, എബി പാലമറ്റം, പ്രേം പരിഖ് എന്നിവരും ശ്രീനിവാസ തത്താവര്‍ത്തി ഓഡിറ്ററായും തെരഞ്ഞെടുക്കപ്പെട്ടു.

ഓസ്ട്രിയയിലെ യുണൈറ്റഡ് നേഷന്‍സ് ഓഫീസില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ കൂട്ടായ്മയായി 2009 ഏപ്രില്‍ ഒന്നിനാണ് വിഐസി ഇന്ത്യന്‍ ക്ളബ് സ്ഥാപിതമായത്. അംഗങ്ങളുടെ സാമൂഹ്യ, സാംസ്കാരിക ഉന്നമനത്തിനും ബഹുവിധ സംസ്കാരങ്ങളില്‍ ജീവിക്കുന്ന ഇന്ത്യക്കാരുടെ സാമൂഹ്യ, ബൌദ്ധിക ജീവിതത്തിനും മുതല്‍ക്കൂട്ടായി തീരുന്ന പ്രവര്‍ത്തനങ്ങളാണ് ക്ളബ് ലക്ഷ്യമിടുന്നത്.

വിവിധ രാജ്യങ്ങളില്‍ നിന്നും ഏകദേശം അയ്യായിരം പേര്‍ ജോലി ചെയ്യുന്ന യുഎന്‍ ഓഫീസ് സമുച്ചയത്തില്‍ 250 ഓളം പേര്‍ ഇന്ത്യന്‍ വംശജരാണ്.

റിപ്പോര്‍ട്ട്: ജോബി ആന്റണി