കുവൈത്ത് സിറ്റി: ഫുട്ബോളിനെ ജീവനു തുല്യം സ്നേഹിക്കുന്ന കുവൈത്തിലെ മലപ്പുറത്തുകാരുടെ ചിരകാല സ്വപ്നം യാഥാര്‍ഥ്യമാക്കിക്കൊണ്ട് മലപ്പുറം ഫുട്ബോള്‍ അസോസിയേഷന് കുവൈത്ത് (ങഎഅഗ) നിലവില്‍ വന്നു.
സാല്‍മിയയിലെ ഫ്രണ്ട്സ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുന്‍ കേഫാക് ജനറല്‍ സെക്രട്ടറിയും കുവൈത്തിലെ പ്രമുഖ ഫുട്ബോള്‍ സംഘാടകനുമായ വി.എസ്. നജീബ് മലപ്പുറം ഫുട്ബോള്‍ അസോസിയേഷന് കുവൈത്ത് (ങഎഅഗ) രൂപീകരിച്ചതിന്റെ ഔദ്യാഗിക പ്രഖ്യാപനം നടത്തി. സംഘടനയുടെ ആദ്യ അംഗത്വ ഫോം വിതരണം സീനിയര്‍ മെംബര്‍ മുജീബിനു നല്കി വി.എസ്. നജീബ് നിര്‍വഹിച്ചു.
സംഘടനയുടെ ഭാരവാഹികളായി മുസ്തഫ കാരി, ഫൈസല്‍ വിന്നേഴ്സ് (മുഖ്യ ഉപദേശകര്‍) കെ.സി. അബ്ദുറസാഖ് രണ്ടത്താണി, മുജീബ്, അബ്ദുല്‍ ലത്തീഫ്, ജോര്‍ജ് ജോസഫ്, മുഹമ്മദ് (അഡ്വൈസറി ബോര്‍ഡ്), ഷബീര്‍ കളത്തിങ്ങല്‍ (പ്രസിഡന്റ്) ഷമീര്‍ അലി, ഫിര്‍ദൌസ് വലിയാട്ട് (വൈസ് പ്രസിഡന്റ്), മന്‍സൂര്‍ കുന്നത്തേരി (ജനറല്‍ സെക്രട്ടറി), മന്‍സൂര്‍ ഗ്രാന്റ്, സക്കീര്‍ കോട്ടക്കല്‍ (ജോ.സെക്രട്ടറി), നൌഷാദ് പളളിയാളില് (ട്രഷറര്‍), ബദര്‍ മുനീര്‍ ബസ്മലാഹ് (അസി ട്രഷറര്‍) ഉമ്മര്‍ മെനാട്ടില് (സ്പോര്‍ട്സ് സെക്രട്ടറി), ഉമൈര്‍ അലി (അസി.സ്പോര്‍ട്സ് സെക്രട്ടറി), അനസ് കുനിയില്‍ (മീഡിയ സെക്രട്ടറി), സമീര്‍ തൃപ്പനച്ചി (അസി. മീഡിയ സെക്രട്ടറി), ഫയാസ് കാഞ്ചാത്ത് (അഡ്മിന് സെക്രട്ടറി), ഷാനിന് വസിം (പബ്ളിക് റിലേഷന്‍സ്), മുനീര്‍ നീറാനി, നൌഫല്‍ മോന് (ഇവന്റ് മാനേജ്മെന്റ്) എന്നിവരെ തെരഞ്ഞെടുത്തു.
നേരത്തെ നടന്ന ജനറല്‍ കണ്‍വന്‍ഷനില്‍ ഷബീര്‍ കളത്തിങ്ങല്‍ അധ്യക്ഷത വഹിച്ചു. കെ.സി. അബ്ദുറസാഖ് രണ്ടത്താണി, മുജീബ്, അബ്ദുല്‍ ലത്തീഫ്, ജോര്‍ജ് ജോസഫ്, മന്‍സൂര്‍ കുന്നത്തേരി, നൌഷാദ് പളളിയാളില് തുടങ്ങിയവര്‍ സംസാരിച്ചു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍