എസ്കെഎസ്എസ്എഫ് മനുഷ്യജാലിക ജനുവരി 29ന്
Friday, January 29, 2016 8:37 AM IST
മനാമ: റിപ്പബ്ളിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി ബഹറിന്‍ എസ്കെഎസ്എസ്എഫ് സംഘടിപ്പിക്കുന്ന മനുഷ്യജാലിക വെള്ളി രാത്രി എട്ടിന് മനാമ കര്‍ണാടക ക്ളബില്‍ നടക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.

രാഷ്ട്രരക്ഷയ്ക്ക് സൌഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയത്തില്‍ ഇന്ത്യക്കകത്തും പുറത്തും ഗള്‍ഫ് നാടുകളിലുമായി 40 കേന്ദ്രങ്ങളില്‍ എസ്കെഎസ്എസ്എഫ് സംഘടിപ്പിക്കുന്ന മനുഷ്യജാലികയുടെ ഭാഗമായാണു ബഹറിനിലും പരിപാടി നടക്കുന്നത്.

മനുഷ്യജാലികയുടെ ഉദ്ഘാടനം സമസ്ത ബഹറിന്‍ പ്രസിഡന്റ് സയിദ് ഫക്റുദ്ദീന്‍ കോയ തങ്ങള്‍ നിര്‍വഹിക്കും. പ്രമുഖ പണ്ഡിതനും വാഗ്മിയും ദമാം ഇസ്ലാമിക് സെന്റര്‍ സാരഥിയുമായ അബ്ദുറഹ്മാന്‍ മൌലവി അറയ്ക്കല്‍ മുഖ്യപ്രഭാഷണം നടത്തും. സ്വാഗതസംഘം ചെയര്‍മാന്‍ സൈദലവി മുസ്ലിയാര്‍ അത്തിപ്പറ്റ അധ്യക്ഷത വഹിക്കും. ബഹറിന്‍ മാര്‍ത്തോമ ചര്‍ച്ച് വികാരി സാം മാത്യു, ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റി ചെയര്‍മാന്‍ ഷാജി കാര്‍ത്തികേയന്‍, കെഎംസിസി പ്രസിഡന്റ് എസ്.വി. ജലീല്‍, സമസ്ത ബഹറിന്‍ സെക്രട്ടറി എസ്.എം. അബ്ദുല്‍ വാഹിദ് എന്നിവര്‍ സംസാരിക്കും.

ദേശീയ ഗാനാലാപനത്തിനും ദേശീയോദ്ഗ്രഥന ഗാനത്തിനും ഇസ്മായില്‍, ജംശീര്‍, നജാഹ്, അഫ്നാന്‍, റമീസ്, ഫെബിന്‍ എന്നിവര്‍ നേതൃത്വം നല്‍കും. പരിപാടിയുടെ വിജയത്തിനായി ബഹറിന്‍ എസ്കെഎസ്എസ്എഫിന്റെ സന്നദ്ധ വിഭാഗമായ വിഖായയുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണു നടത്തിയിട്ടുള്ളത്.

വിവരങ്ങള്‍ക്ക്: 97333413570, 34364462.