മെല്‍ബണ്‍ ഓര്‍ഡര്‍ ഓഫ് ഓസ്ട്രേലിയ പുരസ്കാരം ഡോ. സജീവ് കോശിക്ക്
Friday, January 29, 2016 6:52 AM IST
മെല്‍ബണ്‍: ഓസ്ട്രേലിയയുടെ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ഓര്‍ഡര്‍ ഓഫ് ഓസ്ട്രേലിയ അംഗീകാരത്തിനു മലയാളിയായ ഡോ. സജീവ് കോശി അര്‍ഹനായി.
ഇന്ത്യയില്‍ റിപ്പബ്ളിക് ദിനാഘോഷത്തിന്റെ ഭാഗമായി പത്മ പുരസ്കാരങ്ങള്‍ നല്‍കുന്നതിനു തുല്യമായാണ് ഓസ്ട്രേലിയ 'ഓര്‍ഡര്‍ ഓഫ് ഓസ്ട്രേലിയ' നല്‍കുന്നത്. രാജ്യത്ത് വിവിധ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കഴ്ച്ചവയ്കുന്നവര്‍ക്ക് ഓസ്ട്രേലിയ ദേശീയദിനത്തില്‍ നല്‍കുന്നതാണ് ഈ പുരസ്കാരം. ദന്തചികിത്സാരംഗത്ത് നല്‍കിയ സംഭാവനകള്‍ ആണ് മെല്‍ബണിലെ മുതിര്‍ന്ന എന്‍ഡോ ഡോന്റിസ്റ് ആയ ഡോ.സജീവിനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. തിരുവനന്തപുരം കൈതമുക്കില്‍ കുടുംബാംഗമായ ഡോ.സജീവ് 2004ലാണ് ഓസ്ട്രേലിയയിലേക്കു കുടിയേറിയത്.

13 വര്‍ഷം കേരള ഡെന്റല്‍ കൌെണ്‍സില്‍ പ്രസിഡന്റ് ആയി സേവനം അനുഷ്ഠിച്ചിട്ടുള്ള ഡോ. കോശി ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഡെന്റല്‍ കൌണ്‍സില്‍ പ്രസിഡന്റ് ആയിരുന്നു. ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഓസ്ട്രേലിയയിലെ ആരോഗ്യമേഖലയെ നിയന്ത്രിക്കുന്ന ഓസ്ട്രേലിയന്‍ ഹെല്‍ത്ത് പ്രാക്ടീഷണര്‍ റെഗുലേഷന്‍ അതോറിട്ടിയുടെ ദേശീയ പ്ളാനിംഗ് കമ്മറ്റി അംഗം,ഡെന്റല്‍ ബോര്‍ഡ് ഓഫ് ഓസ്ട്രേലിയ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. വിക്ടോറിയ സംസ്ഥാനത്തെ ആരോഗ്യ മേഖലയില്‍ മുതിര്‍ന്ന പദവികള്‍ വഹിച്ചിട്ടുണ്ട്.

സമര്‍പ്പണത്തോടും ആത്മാര്‍ഥതയോടും കൂടി കഠിന പരിശ്രമം ചെയ്താല്‍ നേട്ടങ്ങള്‍ കൈപ്പിടിയില്‍ ആക്കുവാന്‍ കഴിയുമെന്നതിന്റെ തെളിവാണു തനിക്കു ലഭിച്ച പുരസ്കാരം എന്നു ഡോ. സജീവ് പറഞ്ഞു. എല്ലാ ഇന്ത്യക്കാര്‍ക്കും പ്രത്യേകിച്ച് മലയാളികള്‍ക്ക് ഇത് പ്രചോദനം ആകുമെന്നു പ്രതീക്ഷിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.

സീനിയര്‍ ഒകുപെഷനല്‍ തെറാപ്പിസ്റ് രജനി ജോര്‍ജ് ആണുഭാര്യ. മക്കള്‍ കാര്‍ഡിയോളജി സീനിയര്‍ രെജിസ്ട്രാര്‍ ഡോ. ജിതിന്‍ കോശി, കണ്‍സല്ടന്റ്റ് എന്‍ഡോ ഡോന്റിസ്റ് ഡോ. ജീസന്‍ ജോര്‍ജ് സജീവ് എന്നിവര്‍ മക്കള്‍.

റിപ്പോര്‍ട്ട്: ജോണ്‍സണ്‍ മാമലശേരി