കെഎച്ച്എന്‍എ ആധ്യാത്മിക സമിതി ആനന്ദ് പ്രഭാകര്‍ നയിക്കും
Friday, January 29, 2016 6:50 AM IST
ന്യൂയോര്‍ക്ക്: കെഎച്ച്എന്‍എ ആധ്യാത്മിക സമിതി ചെയര്‍മാന്‍ ആയി ആനന്ദ് പ്രഭാകറെയും കോര്‍ഡിനേറ്ററായി കൃഷ്ണരാജ് മോഹനനെയും തിരഞ്ഞെടുത്തതായി പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ അറിയിച്ചു. ബാഹുലേയന്‍ രാഘവന്‍ (ന്യൂയോര്‍ക്ക്) , മനോജ് കൈപ്പിള്ളി (ന്യൂജേഴ്സി), പി.എസ് നായര്‍ (ഒഹായോ), എം.ജി. മേനോന്‍ (ഡിസി), ശങ്കരന്‍ കുട്ടി (ഒക്കലഹോമ) എന്നിവരാണു മറ്റ് അംഗങ്ങള്‍.

ആനന്ദ് പ്രഭാകര്‍ ഷിക്കാഗോ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗീതാമണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ആധ്യാത്മിക പ്രവര്‍ത്തനങ്ങളില്‍ വര്‍ഷങ്ങളായി സജീവസാന്നിധ്യം അറിയിക്കുന്നു .ഷിക്കാഗോയിലെ ഇതര ഹൈന്ദവ സംഘടനകളിലും ക്ഷേത്രങ്ങളിലും ഉള്‍പ്പടെ നിസ്വാര്‍ത്ഥമായ സേവനം നടത്തുന്ന ആനന്ദ് പ്രഭാകറുടെ നേതൃത്വം കെഎച്ച്എന്‍എയുടെ ആധ്യാത്മിക പ്രവര്‍ത്തനങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വ് നല്‍കുമെന്നു സുരേന്ദ്രന്‍ നായര്‍ പ്രത്യാശ പ്രകടിപ്പിച്ചു. കോര്‍ഡിനേറ്ററായി തെരഞ്ഞെടുക്കപ്പെട്ട കൃഷ്ണരാജ്, കെഎച്ച്എന്‍എയുടെ ഡോളര്‍ എ ഗീത എന്ന വിജയകരമായ പരിപാടിക്കു നേതൃത്വം വഹിച്ചിട്ടുണ്ട്. കൂടാതെ ന്യൂയോര്‍ക്കില്‍ മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന , ഹൈന്ദവ സംഘടനകള്‍ക്ക് പുതിയ ദിശാബോധം നല്കിയ ഹിന്ദു കേരളാ സൊസേറ്റിയുടെ നേതൃനിരയില്‍ തുടക്ക കാലം മുതല്‍ ശക്തമായ സാന്നിധ്യം അറിയിക്കുന്ന യുവ വ്യക്തിത്വം ആണു നിലവിലെ ജോയിന്റ് സെക്രെട്ടറികൂടിയായ കൃഷ്ണരാജ്. രഞ്ജിത്ത് നായര്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം