ഷിക്കാഗോ: ഷിക്കാഗോ സോഷ്യല്‍ ക്ളബിന്റെ മൂന്നാമതു ചീട്ടുകളി മത്സരത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ടൂര്‍ണമെന്റ് കണ്‍വീനര്‍മരായ പീറ്റര്‍ കുളങ്ങരയും, അലക്സ് പടിഞ്ഞാറേലും സംയുക്ത വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
2016 ഫെബ്രുവരി 20-നു (ശനിയാഴ്ച) രാവിലെ ഒമ്പതു മുതല്‍ ഷിക്കാഗോ കെസിഎസ് കമ്യൂണിറ്റി സെന്ററില്‍ വച്ചു (5110, ച ഋഹീി അ്ല, ഇവശരമഴീ 60630) നടത്തുന്ന ചീട്ടുകളി മത്സരത്തില്‍ 18 വയസിനു മേലുള്ള എല്ലാ മലയാളികളായ സ്ത്രീ- പുരുഷന്മാര്ക്കും പങ്കെടുക്കാവുന്നതാണ്. (മത്സരം ഫീസ് വച്ച് നിയന്ത്രിച്ചിരിക്കുന്നു).
28 (ലേലം) ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് ജോമോന് തൊടുകയില്‍ സ്പോണ്സര് ചെയ്ത 1001 ഡോളറും, ലൂക്കാച്ചന് തൊടുകയില്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും, രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിന് ലൂക്കാച്ചന് പൂഴിക്കുന്നേല്‍ സ്പോണ്സര് ചെയ്ത 501 ഡോളറും, ഏലിയാമ്മ പൂഴിക്കുന്നേല്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും ലഭിക്കും.
റെമ്മി ഒന്നാംസ്ഥാനം ലഭിക്കുന്ന വ്യക്തിക്ക് ടിറ്റോ കണ്ടാരപ്പള്ളില്‍ സ്പോണ്സര് ചെയ്യുന്ന 1001 ഡോളറും, ജേക്കബ് തോമസ് കണ്ടാരപ്പള്ളില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും, രണ്ടാം സ്ഥാനം ലഭിക്കുന്ന വ്യക്തിക്ക് ജിബി കൊല്ലപ്പള്ളി സ്പോണ്സര് ചെയ്ത 501 ഡോളറും തോമസ് കൊല്ലപ്പള്ളി മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും ലഭിക്കുന്നതാണ്.
മത്സരത്തിലേക്ക് ടൂര്‍ണമെന്റിന്റെ കണ്‍വീനര്‍മാരായ പീറ്റര്‍ കുളങ്ങരയും, അലക്സ് പടിഞ്ഞാറേലും, പ്രസിഡന്റ് സാജു കണ്ണമ്പള്ളി, വൈസ് പ്രസിഡന്റ് സിബി കദളിമറ്റം, സെക്രട്ടറി ജോയി നെല്ലാമറ്റം, ട്രഷറര്‍ സണ്ണി ഇണ്ടിക്കുഴി, ജോയിന്റ് സെക്രട്ടറി പ്രദീപ് തോമസ് എന്നിവരും ടൂര്‍ണമെന്റ് കമ്മിറ്റി അംഗങ്ങളും അതുപോലെ സോഷ്യല്‍ ക്ളബിന്റെ എല്ലാ അംഗങ്ങളുടെയും പേരില്‍ കെ.സി.എസ് കമ്യൂണിറ്റി സെന്ററിലേക്കു സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: പീറ്റര്‍ കുളങ്ങര 1 847 951 4476, അലക്സ് പടിഞ്ഞാറേല് 1 847 962 5880, സാജു കണ്ണമ്പള്ളി 1 847 791 1824.
റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം