ആത്മീയ ഉണര്‍വേകാന്‍ നോമ്പുകാല ധ്യാനം
Friday, January 29, 2016 6:49 AM IST
ഫിലാഡല്‍ഫിയ: ക്യൂന്‍ മേരി മിനിസ്ട്രിയുടെ നേതൃത്വത്തില്‍ യു.എസിലെ ഏഴു നഗരങ്ങളെ കേന്ദ്രീകരിച്ച് പെസഹാ ധ്യാനം കേന്ദ്രീകരിക്കപ്പെടുന്നു. ഫെബ്രുവരി നാലിന് ആരംഭിക്കുന്ന ധ്യാനം മാര്‍ച്ച് 20നാണ് സമാപിക്കുക. ഫെബ്രുവരി 4- 7 സെന്റ് മേരീസ് സീറോ മലബാര്‍ ക്നാനായ കാത്തലിക് ചര്‍ച്ച് ഹൂസ്റണ്‍, ഫെബ്രുവരി 12 -14 സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് ഓര്‍ലാന്റോ, ഫെബ്രുവരി 19- 21 സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് റോക്ക്ലാന്റ്, ഫെബ്രുവരി 26 -28 സേക്രട്ട് ഹാര്‍ട്ട് സീറോ മലബാര്‍ ക്നാനായ ചര്‍ച്ച് റ്റാമ്പാ, മാര്‍ച്ച് 4- 6 സേക്രട്ട് ഹാര്‍ട്ട് സീറോ മലബാര്‍ ക്നാനായ ചര്‍ച്ച് ഷിക്കാഗോ, മാര്‍ച്ച് 10- 13 സെന്റ് മേരീസ് സീറോ മലബാര്‍ ക്നാനായ ചര്‍ച്ച് ഷിക്കാഗോ, മാര്‍ച്ച് 18 -20 സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ചര്‍ച്ച് ഓസ്റിന്‍.

പ്രശസ്ത വചനപ്രഘോഷകരായ ഫാ. ഷാജി തുമ്പേചിറയില്‍, ബ്രദര്‍ ജയിംസുകുട്ടി ചമ്പക്കുളം, ബ്രദര്‍ പി.ഡി. ഡൊമിനിക്, ബ്രദര്‍. ശാന്തിമോന്‍ ജേക്കബ് എന്നിവരാണ് ധ്യാനത്തിന് നേതൃത്വം നല്‍കുക. ഗാനശുശ്രൂഷകള്‍ക്ക് മാര്‍ട്ടിന്‍ മഞ്ഞപ്ര നേതൃത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍ 215 971 3319, ഇമെയില്‍: ൂൌലലിാമ്യൃാശിശൃ്യ@ഴാമശഹ.രീാ, ംലയ: ംംം.ാമൃശമി്ംീൃഹറ.ീൃഴ

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം