അഭയാര്‍ഥികളുടെ സ്വത്തുക്കള്‍ പിടിച്ചെടുക്കില്ല: നോര്‍വേ
Thursday, January 28, 2016 10:21 AM IST
ഓസ്ലോ: അഭയാര്‍ഥികളെ താമസിപ്പിക്കാനും അവര്‍ക്കു ഭക്ഷണം നല്‍കാനും മറ്റുമുള്ള ചെലവ് കണ്ടെത്താന്‍ അവരുടെ വിലപിടിപ്പുള്ള വസ്തുവകകള്‍ പിടിച്ചെടുക്കണമെന്ന നിര്‍ദേശം നോര്‍വേയിലെ പ്രോഗ്രസ് പാര്‍ട്ടിയുടെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ഹരാല്‍ എ. നെസ്വിക് തള്ളി.

ഡെന്‍മാര്‍ക്കിന്റെ മാതൃകയില്‍ നോര്‍വേയും ഈ രീതി പിന്തുടരണമെന്ന ആവശ്യം വലതുപക്ഷ ചായ്വുള്ള രാഷ്ട്രീയ നേതാക്കള്‍ കഴിഞ്ഞ ആഴ്ച മുതല്‍ ശക്തമായി ഇന്നയിച്ചു വരവേ ആണ് ഹരാല്‍ എ. നെസ്വികിന്റെ പുതിയ പ്രസ്താവന.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍