മാഞ്ചസ്റര്‍ കാത്തലിക് അസോസിയേഷനു നവനേതൃത്വം
Thursday, January 28, 2016 8:10 AM IST
മാഞ്ചസ്റര്‍: യുകെയിലെ പ്രമുഖ കത്തോലിക്കാ സംഘടനയായ കേരള കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്ററിന്ു നവനേതൃത്വം.

പുതിയ ഭാരവാഹികളായി ടോമി തെനയന്‍ (ചെയര്‍പേഴ്സണ്‍), ജയ്സണ്‍ ജോബ് (പ്രസിഡന്റ്), ട്വിങ്കിള്‍ ഈപ്പന്‍, റിന്‍സി സജിത്ത് (വൈസ് പ്രസിഡന്റുമാര്‍), ദിനോ ജോസഫ് (സെക്രട്ടറി), തോമസ് ജോസഫ്, ജോഷ്മ ജനീഷ് (ജോ. സെക്രട്ടറിമാര്‍), സാബു ചുണ്ടക്കാട്ടില്‍ (ട്രഷറര്‍), ജോയി പോള്‍ (ജോ. ട്രഷറര്‍) എന്നിവരെയും ഇവന്റ് കോഓര്‍ഡിനേറ്റേഴ്സായി മിന്റോ ആന്റണി, അസീസ ടോമി എന്നിവരും കള്‍ച്ചറല്‍ കോഓര്‍ഡിനേറ്റേഴ്സായി ജോര്‍ജ് മാത്യു, പ്രീത മിന്റോ എന്നിവരും വുമന്‍സ് കോഓര്‍ഡിനേറ്റേഴ്സായി ബിന്‍സി ജോജി, റീന സിബി, പ്രീതി ബൈജു എന്നിവരും ചാരിറ്റി കോഓര്‍ഡിനേറ്ററായി ജോജി ജോസഫ്, നോയല്‍ ജോര്‍ജ്, ജയ്സണ്‍ റപ്പായി എന്നിവരെയും പബ്ളിക്കേഷന്‍ ആന്‍ഡ് പിആര്‍ഒ ആയി ബിജു ആന്റണി, മാത്യു ജേക്കബ് എന്നിവരെയും ചില്‍ഡ്രന്‍ ആന്‍ഡ് യൂത്ത് ആനിമേറ്റേഴ്സായി ജോബി വര്‍ഗീസ്, ഗ്രെയ്സി ജോസ് എന്നിവരെയും ഔട്ട് ഡോര്‍ ആക്ടിവിറ്റി കോഓര്‍ഡിനേറ്റേഴ്സായി ബിബിന്‍ മാത്യു, സജിത്ത് തോമസ്, മനോജ് സെബാസ്റ്യന്‍ എന്നിവരും ടൂര്‍ കോഓര്‍ഡിനേറ്റേഴ്സായി സണ്ണി ആന്റണി, ബിനോയി തോമസ് എന്നിവരും സ്പോര്‍ട്സ് കോഓര്‍ഡിനേറ്റേഴ്സായി മോനച്ചന്‍ ആന്റണി, സാബു ജേക്കബ് എന്നിവരും സ്റാര്‍ഡേ ക്ളബ് കോ-ഓര്‍ഡിനേറ്റേഴ്സായി സുനില്‍ കോച്ചേരി, ബൈജു മാത്യു, ബോബി അഗസ്റിന്‍ എന്നിവരെയും തെരഞ്ഞെടുത്തു.

അസോസിയേഷന്റെ ക്രിസ്മസ്-പുതുവര്‍ഷ ആഘോഷങ്ങളോട് അനുബന്ധിച്ച് നടന്ന ജനറല്‍ ബോഡിയിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

ഷ്രൂഷ്ബറി രൂപത സീറോ മലബാര്‍ ചാപ്ളയിന്‍ റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയോടെ ആയിരുന്നു ജനറല്‍ ബോഡിക്കു തുടക്കമായത്.

വിശ്വാസവും ഐക്യവും ഊട്ടിയുറപ്പിച്ച് മാഞ്ചസ്ററിലെ സീറോ മലബാര്‍ സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് അസോസിയേഷന്‍ നിലകൊളളുമെന്നു പ്രസിഡന്റ് ജയ്സണ്‍ ജോബ് അറിയിച്ചു.