ഷിഫ ഫെസ്റ് ശ്രദ്ധേയമായി
Thursday, January 28, 2016 8:09 AM IST
റിയാദ്: ഷിഫാ അല്‍ജസീറ പോളിക്ളിനിക്ക് പതിമൂന്നാമത് വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'ഷിഫ ഫെസ്റ്' സ്റാഫ് മീറ്റ് ശ്രദ്ധേയമായി. മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ജോര്‍ജ് ഫിലിപ്പ് മീറ്റ് ഉദ്ഘാടനം ചെയ്തു. ഡോ. രാജശേഖര്‍ അധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേഷന്‍ മാനേജര്‍ അഷ്റഫ് വേങ്ങാട്ട് അവലോകനം നടത്തി. 

തുടര്‍ന്നു ജീവനക്കാരും അവരുടെ മക്കളും അവതരിപ്പിച്ച വിവിധ പരിപാടികള്‍ അരങ്ങേറി. കെ.ടി. മൊയ്തു, സൈബ ഇസ്ഹാഖ്, ഷഫ്സീര്‍ വേങ്ങാട്ട്, ജഫ്നാസ് അഹമ്മദ്, ബാവ താനൂര്‍ എന്നിവര്‍ സമ്മാന വിതരണം നിര്‍വഹിച്ചു. എക്സിക്യൂട്ടീവ് മാനേജര്‍ അക്ബര്‍ വേങ്ങാട്ട് അവതാരകനായിരുന്നു.

ഡോക്ടര്‍മാരായ സി.മുഹമ്മദ് കുഞ്ഞി, അലക്സാണ്ടര്‍ ഈശോ, ജോസ് ചാക്കോ, റീന സുരേഷ്, ഒവൈസ്ഖാന്‍, ഷാഹുല്‍ ഹമീദ്, പ്രദീപ്, വഖാര്‍ അഹമ്മദ്, റോഷ്നി, രതീഷ്, അസ്ലം, കുമാര്‍, സനായുള്ള, നട്രാജ്, ശിഹാബ് കൊട്ടുകാട്, ജലീല്‍ ആലപ്പുഴ, സി.എം.ടി. ഫൈസല്‍, അബ്ദുല്‍ അസീസ് പൊന്‍മുണ്ടം, ജലീല്‍ തെക്കില്‍, ഉമ്മര്‍ വേങ്ങാട്ട്, അക്ബര്‍ മരക്കാര്‍, റഫീഖ് കാസര്‍ഗോഡ്, ജോജി, അഗസ്റിന്‍, ബഷീര്‍ കുന്നക്കോടന്‍, നഴ്സുമാരായ മിനി, റെജി സെബാസ്റ്യന്‍, അബ്ദുല്‍ അസീസ് ചോലക്കല്‍, ജാഫര്‍ ഷാലിമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

വി. കുഞ്ഞിമുഹമ്മദ്, ഫിറോസ് മലപ്പുറം, മുനീര്‍ കിളിയണ്ണി, മജീദ് മലപ്പുറം, എച്ച്.ആര്‍. ഷാഹിര്‍, അഷ്റഫ് കോടമ്പുഴ, സലാം കരിമ്പ, സൈതലവി ഫറോക്ക്, അലവി, രാജീവ് എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍