ഡാളസ് മഹാത്മാഗാന്ധി പാര്‍ക്കില്‍ റിപ്പബ്ളിക് ദിനാഘോഷം സംഘടിപ്പിച്ചു
Thursday, January 28, 2016 8:08 AM IST
ഇര്‍വിംഗ് (ഡാളസ്): ഇര്‍വിംഗ് സിറ്റി മഹാത്മാഗാന്ധി മെമ്മോറിയല്‍ പ്ളാസയില്‍ ഇന്ത്യയുടെ അറുപത്തി ഏഴാമതു റിപ്പബ്ളിക്കന്‍ ദിനാഘോഷങ്ങള്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു.

എംജിഎംഎന്‍ടി ചെയര്‍മാന്‍ ഡോ. പ്രസാദ് തോട്ടക്കുറ ദേശീയ പതാക ഉയര്‍ത്തി. മഹാത്മാ ഗാന്ധിജിയുടെ ജീവതത്തില്‍ പ്രകടമായ സത്യസന്ധത, അക്രമരാഹിത്യം, സ്നേഹം തുടങ്ങിയ അതിവൈശിഷ്ടമായ സ്വഭാവ ഗുണങ്ങള്‍ നമ്മുടെ ജീവിതത്തിലും മാതൃകയായി സ്വീകരിക്കണമെന്നു ചെയര്‍മാന്‍ ഉദ്ബോധിപ്പിച്ചു.

ഗാന്ധിജയന്തി, റിപ്പബ്ളിക്ക്, സ്വാതന്ത്യ്രദിനം തുടങ്ങിയ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതിന് ഇര്‍വിംഗ് സിറ്റിയില്‍ മഹാത്മാഗാന്ധി പാര്‍ക്ക് സ്ഥാപിക്കുവാന്‍ മുന്‍കൈ എടുത്ത എംജിഎംഎല്‍ടി ഭാരവാഹികളെ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്സസ് പ്രസിഡന്റ് ഇന്ദു റെഡി അഭിനന്ദിച്ചു. സെക്രട്ടറി റാവു കല്‍വാല, ജോണ്‍ ഹേമന്റ് എന്നിവര്‍ സംസാരിച്ചു. മഹാത്മാഗാന്ധി മെമ്മോറിയില്‍ ഓഫ് നോര്‍ത്ത് ടെക്സസ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിനു പുറകെ ഡാളസ് ഫോര്‍ട്ട് വത്തില്‍ നിന്നും നിരവധി പേര്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു.

.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍