ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്സിറ്റി ജര്‍മന്‍ പ്രതിനിധി സംഘം സന്ദര്‍ശിച്ചു
Thursday, January 28, 2016 8:06 AM IST
അജ്മാന്‍: യുഎഇ-ലെ ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന തുംബൈ ഗ്രൂപ്പിന്റെ അജ്മാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ ജര്‍മന്‍ പ്രതിനിധിസംഘം സന്ദര്‍ശിച്ചു.

ജര്‍മനിയിലെ ഹാംബര്‍ഗ് സിറ്റി ആരോഗ്യ വകുപ്പ് അണ്ടര്‍ സെക്രട്ടറി എല്‍.കെ. ബാഡെയുടെ നേതൃത്വത്തിലുള്ള ഉന്നതതല പ്രതിനിധി സംഘത്തിനു തുംബൈ ഗ്രൂപ്പ് സ്ഥാപക പ്രസിഡന്റ് തുംബൈ മൊയ്തീന്‍, തുംബൈ ഗ്രൂപ്പ് ഹെല്‍ത്ത് കെയര്‍ ഡിവിഷന്‍ വൈസ് പ്രസിഡന്റ് അക്ബര്‍ മൊയ്തീന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഊഷ്മളമായ സ്വീകരണം നല്‍കി.

ഗവേഷണ അധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ സജ്ജമാക്കിയ ബയോമെഡിക്കല്‍ റിസര്‍ച്ച് ലാബിന്റെയും സിമുലേഷന്‍ സെന്ററിന്റെയും പ്രവര്‍ത്തനങ്ങളും പാഠ്യപദ്ധതിയും ഉന്നത നിലവാരം പുലര്‍ത്തുന്നതാണെന്നു പ്രതിനിധി സംഘം അഭിപ്രായപ്പെട്ടു.

73 രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളും 22 രാജ്യങ്ങളില്‍നിന്നുള്ള അധ്യാപകരും ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ് സിറ്റിയുടെ കീഴില്‍ വിവിധ വിഷയങ്ങളില്‍ ഗവേഷണ സജ്ജമായ സൌകര്യങ്ങളാണ് തുംബൈ ഗ്രൂപ്പ് വിഭാവന ചെയ്യുന്നത്. ങആആട, ആജഠ, ഉങഉ, ജവമൃാഉ മിറ ങമലൃെേ ജൃീഴൃമാ ശി ഇഹശിശരമഹ ജമവീേഹീഴ്യ, ജൌയഹശര ഒലമഹവേ, മിറ ഠീഃശരീഹീഴ്യ തുടങ്ങിയ വിവിധ കോഴ് സുകളാണ് ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ നടത്തുന്നത്.

റിപ്പോര്‍ട്ട്: ഷാജ് ഹമീദ്