എ.സി. ജോസ് അനുസ്മരണം നടത്തി
Thursday, January 28, 2016 8:03 AM IST
കുവൈത്ത്: ഒഐസിസി മാധ്യമ വിഭാഗത്തിന്റെ നേതൃത്വത്തില്‍ അന്തരിച്ച മുന്‍ കേരള നിയമസഭാ സ്പീക്കര്‍ എ.സി. ജോസ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

മീഡിയാ വിംഗ് ചെയര്‍മാന്‍ ഗിരീഷ് ഒറ്റപ്പാലം അധ്യഷത വഹിച്ചു. യോഗത്തില്‍ മീഡിയ വിംഗ് കണ്‍വീനര്‍ ജോര്‍ജി ജോര്‍ജ് അനുശോചന പ്രമേയം അവതരിപ്പിച്ചു. കുവൈത്ത് ഒഐസിസി നാഷണല്‍ വൈസ് പ്രസിഡന്റ് എബി വരിക്കാട്, ജനറല്‍ സെക്രട്ടറിമാരായ ബി.എസ്. പിള്ള, വര്‍ഗീസ് ജോസഫ് മാരാമണ്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ഏബ്രഹാം വര്‍ഗീസ്, ഏബ്രഹാം മാലേത്ത് എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍