ചിരാത് ലൈറ്റ് ഓഫ് ചാരിറ്റി രണ്ടാം വാര്‍ഷികം ഫെബ്രുവരി 19ന്
Thursday, January 28, 2016 8:03 AM IST
കുവൈത്ത്: കുവൈത്തിലെ മലയാളി കൂട്ടായ്മയായ ചിരാത് ലൈറ്റ് ഓഫ് ചാരിറ്റിയുടെ രണ്ടാം വാര്‍ഷികം ഫെബ്രുവരി 19നു യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ സംഘടിപ്പിക്കുന്നു.

കുവൈത്തിലേയും നാട്ടിലേയും പാവപ്പെട്ടവര്‍ക്ക് കൈത്താങ്ങായി കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ചിരാത് ഗ്രൂപ്പ് ഇതുവരെ 10 ലക്ഷത്തോളം രൂപയുടെ സഹായം നാട്ടിലും കുവൈത്തിലുമായി ചെയ്തതായി ഭാരവാഹികള്‍ അറിയിച്ചു.

പ്രോഗ്രാം ചെയര്‍പേഴ്സണായി അനു മാത്യുവിനെയും ജനറല്‍ കണ്‍വീനര്‍ ആയി ദിനേശ് കണിയാട്ടിലിനേയും ജോ. കണ്‍വീനേഴ്സ് ആയി റഫീഖ്, ജാനകി എന്നിവരെയും രഞ്ജിത് നായര്‍, റസാക്ക് പടിയൂര്‍ (പ്രോഗ്രാം കണ്‍വീനേഴ്സ്), ജയചന്ദ്രന്‍ (പ്രോഗ്രാം ജോ. കണ്‍വീനര്‍), ഷിജോ തോമസ് (റിസപ്ഷന്‍), സജി സാമുവല്‍, കലാ സന്തോഷ് (അറേഞ്ച്മെന്റ്), ഹിശാബ്, നിയാസ് (കള്‍ച്ചറല്‍), അഭിലാഷ്, ജയ്സണ്‍ (വോളന്റിയര്‍), വിനീഷ് (സീറ്റിംഗ്), പ്രസാദ്, ദേവാനന്ദ് മനോജ് (ട്രാന്‍സ്പോര്‍ട്ടേഷന്‍), അന്‍വര്‍, രാകേഷ് (ഫുഡ്), ലത്തീഫ് (ഫുഡ് ജോ. കണ്‍വീനര്‍), ഇക്ബാല്‍, ജിജി (മീഡിയ) എന്നിവരെയും തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍