സൌജന്യ മെഡിക്കല്‍ പരിശോധനയും ആരോഗ്യ സെമിനാറും ജനുവരി 29ന്
Thursday, January 28, 2016 8:02 AM IST
മുസ്വഫ (അബുദാബി): മാറുന്ന പ്രവാസം, മറക്കുന്ന ആരോഗ്യം എന്ന പ്രമേയത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഐസിഎഫ് നടത്തിവരുന്ന മെഡിക്കല്‍ കാമ്പയിനിന്റെ ഭാഗമായി മുസ്വഫ സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന സൌജന്യ മെഡിക്കല്‍ പരിശോധനയും ആരോഗ്യ സെമിനാറും ജനുവരി 29നു (വെളളി) മുസ്വഫ ലൈഫ് കെയര്‍ ഹോസ്പിറ്റലില്‍ നടക്കും.

രാവിലെ ഒമ്പതിന് ആരംഭിക്കുന്ന ക്യാമ്പില്‍ സൌജന്യമെഡിക്കല്‍ പരിശോധന, ബോധവത്കരണ ക്ളാസ്, രക്തദാനം, ഡോക്റോട് ചോദിക്കാം തുടങ്ങിയ പരിപാടിയില്‍ പ്രമുഖര്‍ സംബന്ധിക്കും. ഡോ. ശേഖര്‍ വാര്യര്‍ (കാര്‍ഡിയോളജി വിഭാഗം), ഡോ. ഉസ്മാന്‍ ജാസ്മിന്‍ (ജനറല്‍ സര്‍ജറി), ഡോ. സന്ധ്യസുഭാഷ്, ഡോ. രാധിക വാര്യര്‍, ഡോ. എന്‍.എം. ഹസീന തുടങ്ങിയവര്‍ ക്യാമ്പിനു നേതൃത്വം നല്‍കും.

വൈകുന്നേരം ഏഴു മുതല്‍ നടക്കുന്ന ബോധവത്കരണ പരിപാടിയില്‍ പ്രമുഖ പണ്ഡിതന്‍ കെ.കെ.എം സഅദി, ലൈഫ് കെയര്‍ ഹോസ്പിറ്റല്‍ എംഡി എസ്.കെ. അബ്ദുല്ല, ബനിയാസ് സ്പൈക് മാനേജിംഗ് ഡയറക്ടര്‍ കുറ്റൂര്‍ അബ്ദുറഹ്മാന്‍ ഹാജി, ഐസിഎഫ് നാഷണല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് പരപ്പ, മോഡല്‍ സ്കൂള്‍ പ്രിന്‍സ്പ്പല്‍ ഡോ.അബ്ദുല്‍ ഖാദര്‍, ഐസിഎഫ് ഹെല്‍ത്ത് കാമ്പയിന്‍ ചെയര്‍മാന്‍ അബ്ദുല്‍ഹമീദ് ശര്‍വാനി, അബ്ദുല്‍ ഷഹീദ് അസ്ഹരി, അബുദാബി മലയാളി സമാജം പ്രസിഡന്റ് യേശു ശീലന്‍, ദാവൂദ് മാസ്റര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഫാമിലികള്‍ക്ക് പങ്കെടുക്കുന്നതിനും സൌകര്യം ഉണ്ടായിരിക്കും.

വിവരങ്ങള്‍ക്ക്: 050 409 5865.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള