എച്ച്കെസിഎസ് രജത ജൂബിലി ആഘോഷങ്ങള്‍ക്ക് ഉജ്വല തുടക്കം
Thursday, January 28, 2016 8:02 AM IST
ഹൂസ്റണ്‍: ഹൂസ്റണ്‍ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് ഉജ്വല തുടക്കം.

ഘോഷയാത്രയോടെ തുടങ്ങിയ ആഘോഷ പരിപാടികള്‍ ക്നാനായ കമ്യൂണിറ്റി സെന്ററിലാണു ജൂബിലിക്കു തിരി തെളിഞ്ഞത്. ഏബ്രാഹം വാഴപ്പിള്ളി ചടങ്ങിന്റെ കമന്ററി വിവരണം നടത്തി.

പൊതുസമ്മേളനം കോട്ടയം അതിരൂപത പാസ്ററല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ.ബിന്‍സ് ചേത്തലില്‍ ഉദ്ഘാടനം ചെയ്തു. ഏബ്രഹാം പറയങ്കാല അധ്യക്ഷത വഹിച്ചു. കാല്‍ നൂറ്റാണ്ടു കാലം സംഘടനയ്ക്ക് നേതൃത്വം നല്‍കിയവരെ ആദരിച്ചു. എച്ച്കെസിഎസിന്റെ ഫണ്ട് റെയ്സിംഗ് പ്രോഗ്രാമായ ലക്ഷ്മി ഗോപാലസ്വാമി നയിക്കുന്ന സൂര്യ ഫെസ്റിവലിന്റെ കിക്കോഫ് ഗ്രാന്‍ഡ് സ്പോണ്‍സര്‍ ജയിംസ് ഓലോത്തില്‍ നിന്നു ചെക്ക് സ്വീകരിച്ചുകൊണ്ട് ഫാ. സജി പിണര്‍ക്കയില്‍ ഉദ്ഘാടനം ചെയ്തു. പോഷക സംഘടനാ ഭാരവാഹികളുടെ സത്യപ്രതിജ്ഞയ്ക്ക് ലെയ്സണ്‍ ബോര്‍ഡ് സാരഥികളായ സാജു കൈതമറ്റം, ബിജോ കറുപ്പറമ്പില്‍, ബെന്നി പീടികയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വിമന്‍സ് ഫോറത്തിന്റെ കാന്‍ഡില്‍ ഡാന്‍സ്, കിഡ്സ് ക്ളബിന്റെ ആഭിമുഖ്യത്തില്‍ നൂറ്റമ്പതോളം കുരുന്നുകള്‍ ചേര്‍ന്ന് അവതരിപ്പിച്ച മെഗാ ഷോ, ബിവൈഒഎല്‍ ഒരുക്കിയ ബൈബിള്‍ അധിഷ്ഠിത ഗാനാവിഷ്കാരം, ഡോ.ബെന്നി കൈപ്പാറേട്ട് എഴുതി സംവിധാനം ചെയ്ത സ്കിറ്റ്, കെസിവൈഎല്‍ അവതരിപ്പിച്ച നൃത്തനൃത്യങ്ങള്‍ എന്നിവ അരങ്ങേറി.

സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. സജി പിണര്‍ക്കയില്‍, ഫാ.ജോസഫ് മണപ്പുറം, കെസിവൈഎല്‍എന്‍എ നാഷണല്‍ ട്രഷറര്‍ തോംപ്സണ്‍ കൊരട്ടിയില്‍, എച്ച്കെസിഎസ് പ്രസിഡന്റ് ഏബ്രാഹം പറയങ്കാലായില്‍, കെസിഡബ്ളുഎഫ്എന്‍എ നാഷണല്‍ വൈസ് പ്രസിഡന്റ് ഏലിയാമ്മ കൈതമറ്റം, സെക്രട്ടറി സോണി ആലപ്പാട്ട് എന്നിവര്‍ സംസാരിച്ചു. എച്ച്കെസിഎസ് ട്രഷറര്‍ രാജു ചേരിയില്‍, ജോ. സെക്രട്ടറി ഷാജി ആറ്റുപുറം എന്നിവര്‍ സന്നിഹിതരായിരുന്നു. വൈസ് പ്രസിഡന്റ് ലൂസി കറുകപ്പറമ്പില്‍ എംസി ആയിരുന്നു. സ്നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു.