ആവേശം പകര്‍ന്ന് ഓര്‍മയുടെ റിപ്പബ്ളിക്ക് ദിനാഘോഷം
Thursday, January 28, 2016 8:01 AM IST
റഹിമ: ഓര്‍ഗനൈസേഷന്‍ ഓഫ് രാസ്താനൂരാ മലയാളീസിന്റെ (ഓര്‍മ) ആഭിമുഖ്യത്തില്‍ റിപ്പബ്ളിക് ദിനാഘോഷം സംഘടിപ്പിച്ചു.

ആഗോള തലത്തില്‍ എണ്ണ വിലയിടിവ് തുടരുന്ന സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ കഴിയുന്ന ഇന്ത്യാക്കാരുടെ തൊഴില്‍ പ്രശ്ന പരിഹാരത്തെക്കുറിച്ചും എണ്ണ വില കുറവ് ഇന്ത്യക്ക് ഗുണമാണെന്നിരിക്കേ ജോലി നഷ്ടപ്പെട്ട് നാട്ടില്‍ എത്തുന്ന പ്രവാസികളുടെ പുനരധിവാസം, വര്‍ധിച്ച വിമാനടിക്കറ്റ് നിരക്ക് കുറയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടു നിവേദനം തയാറാക്കി ഒപ്പുശേഖരണം നടത്തി കേന്ദ്ര പ്രവാസവകുപ്പിന് സമര്‍പ്പിക്കണമെന്നും ജനറല്‍ സെക്രട്ടറി വര്‍ഗീസ് എടത്വ ആഭിപ്രായപ്പെട്ടു.

പ്രസിഡന്റ് അഷറഫ് നൈതല്ലൂര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വേണുഗോപാല്‍ സന്ദേശം നല്‍കി. പ്രശസ്ത നടി കല്‍പ്പന, മുന്‍ സ്പീക്കര്‍ എ.സി.ജോസ്, സിപിഐ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എ.ബി. ബര്‍ദന്‍, ഓര്‍മയുടെ മെംബറും സന്തത സഹചാരിയുമായിരുന്ന തിരുവല്ലാ കുറ്റൂര്‍ സ്വദേശി ജി. അജയകുമാര്‍ എന്നിവരുടെ നിര്യാണത്തില്‍ അനുശോചിച്ചു.

ജനറല്‍ സെക്രട്ടറി വര്‍ഗീസ് എടത്വാ, നബീല്‍ നൈതല്ലൂര്‍, മീഡിയ കണ്‍വീനര്‍ ബി.എല്‍. സുരേഷ്കുമാര്‍, ട്രഷറര്‍ ഉണ്ണി കെ. നായര്‍, രാമചന്ദ്രന്‍ നായര്‍, എക്സിക്യൂട്ടീവ് അംഗം സി.കെ. ശശീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ജി. ദിലീപ്കുമാര്‍, വേണുകുമാര്‍, അജി പ്രമാടം എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം