ദമാമില്‍ സഫിയ അജിത് അനുസ്മരണവും ആരോഗ്യ സെമിനാറും
Thursday, January 28, 2016 8:01 AM IST
ദമാം: പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകയായിരുന്ന സഫിയ അജിത്തിന്റെ ചരമ വാര്‍ഷികത്തോടനുബന്ധിച്ച് നവയുഗം സാംസ്കാരിക വേദിയുടെ നേതൃത്വത്തില്‍ ജനുവരി 29ന് (വെള്ളി) വൈകുന്നേരം ആറു മുതല്‍ ദമാം അല്‍ റയാന്‍ പോളിക്ളിനിക് ഓഡിറ്റോറിയത്തില്‍ സഫിയ അനുസ്മരണയോഗവും പ്രവിശ്യയിലെ വിദഗ്ധ ഡോക്ടര്‍മാരെ അണിനിരത്തി ആരോഗ്യ ബോധവത്കരണ സെമിനാറും സംഘടിപ്പിക്കുന്നു.

പ്രവാസികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ഹൃദ്രോഗം, കാന്‍സര്‍ തുടങ്ങിയ ജീവിത ശൈലി രോഗങ്ങള്‍ മുതല്‍ അനാരോഗ്യശീലങ്ങള്‍ വരെ ചര്‍ച്ചചെയ്യപെടുന്ന യോഗത്തിലേക്കു മുഴുവന്‍ ആളുകളെയും സ്വാഗതം ചെയ്യുന്നതായി നവയുഗം ഭാരവാഹികള്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: 0569853837

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം