കല്‍പ്പനയുടെ നിര്യാണത്തില്‍ അനുശോചിച്ചു
Thursday, January 28, 2016 8:00 AM IST
റിയാദ്: പ്രമുഖ തെന്നിന്ത്യന്‍ സിനിമാനടിയും മലയാളത്തിന്റെ ചിരിക്കുടുക്കയുമായ കല്‍പ്പനയുടെ അകാല നിര്യാണത്തില്‍ പ്രവാസി മലയാളി ഫെഡറേഷന്‍ (പിഎംഎഫ്) റിയാദ് സെന്‍ട്രല്‍ കമ്മിറ്റി അനുശോചിച്ചു.

പ്രസിഡന്റ് സിദ്ദീഖ് കല്ലൂപറമ്പന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഗ്ളോബല്‍ ജനറല്‍ സെക്രട്ടറി ലത്തീഫ് തെച്ചി, ഹാരിസ് ചോല, മുഹമ്മദലി പെരിന്തല്‍മണ്ണ, ഫൈസല്‍ വഴിക്കടവ്, സമീര്‍ ബാബു, സലിം വാഴക്കാട്, അന്‍വര്‍ തുടങ്ങിയവര്‍ അനുശോചിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍