അതിര്‍ത്തി നിയന്ത്രണം കാര്യക്ഷമമാക്കാന്‍ പോലീസിനു കഴിയില്ല: യൂണിയന്‍
Wednesday, January 27, 2016 10:06 AM IST
ബെര്‍ലിന്‍: ഇപ്പോല്‍ തന്നെ ജോലി ഭാരം അമിതമായ പോലീസ് സേനയ്ക്ക് രാജ്യത്തിന്റെ അതിര്‍ത്തി നിയന്ത്രണം കൂടി കാര്യക്ഷമമായി കൈകാര്യം ചെയ്യാന്‍ സാധിക്കില്ലെന്ന് പോലീസ് യൂണിയന്‍ ജിഡിപി.

പരമാവധി മൂന്നാഴ്ച വരെ ഇതു കൈകാര്യം ചെയ്യാം. അതിനപ്പുറത്തേയ്ക്ക് ആവശ്യമായ മാനവ വിഭവശേഷി സേനയ്ക്കില്ലെന്നും ജിഡിപി യൂണിയന്റെ ഉപമേധാവി ജോര്‍ജ് റാഡെക്.

ജര്‍മനി ഏര്‍പ്പെടുത്തിയിരിക്കുന്ന അതിര്‍ത്തി നിയന്ത്രണങ്ങള്‍ ഫെബ്രുവരി വരെ നീട്ടിയെന്ന ആഭ്യന്തര മന്ത്രി തോമസ് ഡി മെയ്സ്യറുടെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു യൂണിയന്‍ നേതാക്കള്‍. അതിര്‍ത്തി നിയന്ത്രണം അനിശ്ചിത കാലത്തേയ്ക്കു നീട്ടാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍