ഭീകരര്‍ കിന്‍ഡര്‍ഗാര്‍ട്ടനുകളെപ്പോലും ആക്രമിക്കാം: യൂറോപോള്‍
Wednesday, January 27, 2016 10:05 AM IST
ബെര്‍ലിന്‍: യൂറോപ്പില്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്ന ഇസ്ലാമിക് സ്റേറ്റ് ഭീകരര്‍ കൊച്ചു കുട്ടികള്‍ പഠിക്കുന്ന കിന്‍ഡര്‍ഗാര്‍ട്ടനുകളെപ്പോലും ലക്ഷ്യമിടാന്‍ സാധ്യതയുള്ളതായി യൂറോപോളിന്റെ മുന്നറിയിപ്പ്.

ഇസ്ലാമിക് സ്റേറ്റുകാരുടെ രീതികള്‍ മാറുന്നു എന്നതിന് ആദ്യത്തെ വ്യക്തമായ തെളിവായിരുന്നു കഴിഞ്ഞ നവംബറിലെ പാരീസ് ആക്രമണം. ആഗോളതലത്തിലുള്ള ആക്രമണത്തിലേക്ക് അവര്‍ ശ്രദ്ധ തിരിക്കുന്നതിന്റെ ഉദാഹരണമായാണ് ഇതിനെ യൂറോപോള്‍ വിലയിരുത്തുന്നത്.

റൈന്‍ലാന്‍ഡില്‍ നടക്കാന്‍ പോകുന്ന കാര്‍ണിവലിനെയും ഭീകരര്‍ ലക്ഷ്യമിടാനുള്ള സാധ്യത ഏറെയാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍