സിക്ക വൈറസ്ബാധ സ്വിറ്റ്സര്‍ലന്‍ഡിലും
Wednesday, January 27, 2016 10:03 AM IST
ബെര്‍ലിന്‍: ലാറ്റിനമേരിക്കയില്‍ ആശങ്ക വിതച്ച് പടര്‍ന്നുകൊണ്ടിരിക്കുന്ന സിക്ക വൈറസ് ബാധ യൂറോപ്പിലുമെത്തി. സ്വിറ്റ്സര്‍ലന്‍ഡില്‍ രണ്ടു പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

രോഗം ബാധിച്ച ഗര്‍ഭിണികള്‍ക്കു ജനിക്കുന്ന കുട്ടികളുടെ തലച്ചോറിന് വളര്‍ച്ചയെത്താതിരിക്കുന്നതാണ് ഇതിന്റെ ഏറ്റവും ഗുരുതരമായ ലക്ഷണം. ലാറ്റിനമേരിക്ക സന്ദര്‍ശിച്ചു മടങ്ങിയ രണ്ടു സ്വിസ് പൌരന്‍മാര്‍ക്കാണ് ഇതു സ്ഥിരീകരിച്ചിരിക്കുന്നത്.

സിക്ക വൈറ ബാധ വ്യാപകമായ രാജ്യങ്ങളിലേക്കു യാത്ര ചെയ്യരുതെന്ന് സ്വിസ് പൌരന്‍മാര്‍ക്ക് അധികൃതര്‍ മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു.

ഈ രോഗത്തിന് ഇനിയും ചികിത്സയോ പ്രതിരോധ മരുന്നോ വികസിപ്പിച്ചെടുത്തിട്ടില്ല.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍