സൂറിച്ചില്‍ കിന്റര്‍ ഫോര്‍ കിന്റര്‍ ചാരിറ്റി ഷോ മാര്‍ച്ച് 19ന്
Wednesday, January 27, 2016 8:36 AM IST
സൂറിച്ച്: സ്വിറ്റ്സര്‍ലന്‍ഡിലെ പ്രമുഖ മലയാളി സംഘടനയായ കേളിയുടെ മുഖ്യ സാമൂഹ്യസേവന പദ്ധതി ആയ കിന്റര്‍ ഫോര്‍ കിന്റര്‍ ചാരിറ്റിഷോ ഒരുക്കുന്നു. മാര്‍ച്ച് 19ന് സൂറിച്ചിലെ ഹോര്‍ഗന്‍ ദേവാലയ ഹാളില്‍ (ഞലളീൃാശലൃലേ ഗശൃരവഴലാലശിറലവമൌ, ഗലഹഹശംലഴ 21,8810 ഒീൃഴലി, ദൌലൃശരവ) വൈകുന്നേരം അഞ്ചിനാണ് ചാരിറ്റി ഷോ അരങ്ങേറുക.

വിവിധ കലാപരിപാടികളായ ബോളിവുഡ് ഡാന്‍സ്, വിവിധ നൃത്തനിര്‍ത്യങ്ങള്‍, ഇന്ത്യന്‍ ബുഫെ എന്നിവയും ചാരിറ്റി ഷോയുടെ ഭാഗമായിരിക്കും.

സാമൂഹ്യസേവനം കുട്ടികളിലൂടെ കുട്ടികളിലേക്ക് എന്നു ലക്ഷ്യമിട്ട് കേളി പത്തുവര്‍ഷം മുമ്പ് തുടങ്ങിയ കൂട്ടായ്മ ഇന്നു വളര്‍ന്നു മാതൃകാപരമായ കാരുണ്യ പ്രവര്‍ത്തികള്‍ ചെയ്യുന്നു. ജൂബിലി വര്‍ഷത്തില്‍ കൂടുതല്‍ സഹായഹസ്തവുമായി കേരള ജനതയില്‍ എത്താനുള്ള ശ്രമകരമായ ലക്ഷ്യത്തിലാണു കുട്ടികളുടെ കൂട്ടായ്മ.

കേരളത്തിലെ നിര്‍ധനരും സമര്‍ഥരുമായ വിദ്യാര്‍ഥികളെ ഈ പദ്ധതിയിലൂടെ പഠനത്തില്‍ സഹായിക്കുന്നു. കിന്റര്‍ ഫോര്‍ കിന്റര്‍ പദ്ധതിയിലൂടെ സ്വിസ് മലയാളി കുട്ടികള്‍ ഇതിനകം മൂവായിരത്തോളം സമര്‍ഥരായ നിര്‍ധന കുട്ടികളെ സഹായിച്ചു. ഇതിനായി കുട്ടികള്‍ത്തന്നെ ഒരു ലക്ഷത്തിലധികം സ്വിസ് ഫ്രാങ്ക് (65 ലക്ഷം രൂപ) സമാഹരിച്ച് കേരളത്തില്‍ വിതരണം ചെയ്തു.

ഇന്ത്യയില്‍ പ്രഫഷനല്‍ വിദ്യാഭ്യാസ സ്ഥാപനമായ രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സിന്റെ സേവന വിഭാഗമായ കളമശേരി രാജഗിരി ഔട്ട് റീച്ചുമായി സഹകരിച്ചാണു വിപുലമായ കാരുണ്യ, സേവനപ്രവര്‍ത്തനങ്ങള്‍ ചെയ്തു വരുന്നത്.

പ്രധാനമായും പാറ്റന്‍ഷാഫ്റ്റ് (സ്പോണ്‍സര്‍ഷിപ്പ്) പ്രോജക്ട് ആയ കിന്റര്‍ ഫോര്‍ കിന്റര്‍ വഴി വര്‍ഷം തോറും നിരവധി സ്വിസ് സ്പോണ്‍സര്‍മാര്‍ കേരളത്തിലെ കുട്ടികളെ സഹായിക്കുന്നു. ഇതുകൂടാതെ ആദിവാസി പിന്നോക്ക മേഖലയില്‍നിന്നു തെരഞ്ഞെടുക്കുന്ന ഇരുന്നൂറിലധികം കുട്ടികള്‍ക്ക് എല്ലാ വര്‍ഷവും സ്കോളര്‍ഷിപ്പും നല്‍കി വരുന്നു. ഏറ്റവും നൂതനമായി പതിനഞ്ച് പ്രഫഷണല്‍ കോളജില്‍ പഠിക്കുന്ന കുട്ടികള്‍ക്കു മൈക്രോ ക്രെഡിറ്റ് പദ്ധതി വഴി സാമ്പത്തികസഹായവും കുട്ടികളുടെ കൂട്ടായ്മ നല്‍കുന്നു.

ഓണ്‍ലൈന്‍ രജിസ്ട്രേഷന് ംംം.സശിറലൃളീൃസശിറലൃ.ീൃഴ എന്ന കിന്റര്‍ ഫോര്‍ കിന്‍റ്റര്‍ വെബ് സൈറ്റു വഴി രജിസ്റര്‍ ചെയ്യാവുന്നതാണ്.

സോബി പറയംപിള്ളില്‍, നിഷ ഐക്കരേട്ട്, സില്‍വിയ പറങ്കിമാലില്‍, വീണ മാണികുളം, പ്രിയങ്ക കാട്ടുപാലം, ജയ്ന്‍ ഓവേലില്‍, ക്രിസ്റി പുത്തന്‍കളം, അഞ്ജു പുളിക്കല്‍, ആഷ്ലി പാലാത്ര കടവില്‍, സോണിയ മണികുറ്റിയില്‍, ഇസബെല്‍ ചേര്‍പ്പണത്ത്, അങ്കിത് പുളിക്കല്‍, എഡ്വിന്‍ പറയംപിള്ളില്‍, ഇസബല്‍ താമരശേരി, ആതിര മ്ളാവില്‍, അഞ്ജു മാളിയേക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ കുട്ടികളുടെ ഒരു വിശാലമായ കമ്മിറ്റി പ്രവര്‍ത്തിച്ചു വരുന്നു.

വിവരങ്ങള്‍ക്ക്: സോബി പറയംപിള്ളില്‍ 0443810562.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍