കെഐജി ഫഹാഹീല്‍ ഏരിയ റഫീക് ബാബു പ്രസിഡന്റ്
Wednesday, January 27, 2016 8:35 AM IST
ഫഹാഹീല്‍: കേരള ഇസ്ലാമിക് ഗ്രൂപ്പിന്റെ (കെഐജി) കുവൈറ്റ് ഫഹാഹീല്‍ ഏരിയ ഭാരവാഹികളായി റഫീക് ബാബു (പ്രസിഡന്റ്), കെ.വി. അബ്ദുറഹീം (വൈസ് പ്രസിഡന്റ്), കെ.പി. നൌഫല്‍ (സെക്രട്ടറി), ടി. അബ്ദുളള (അസി.സെക്രട്ടറി), മൊയ്തീന്‍ കുട്ടി (ട്രഷറര്‍), അബ്ദുള്‍ ഷുക്കൂര്‍ (അസി. ട്രഷറര്‍) എന്നിവരെയും മറ്റു ഭാരവാഹികളായി യൂനുസ് കാനോത്ത്, എം.കെ. ഗഫൂര്‍, എ.കെ. ജലീല്‍, ഇ.കെ. റഷീദ്, എന്‍.സി. ബഷീര്‍, ഷാനവാസ്, എം.എ. ഷമീര്‍, ടി.എം.സി. അബ്ദുള്‍ ജലീല്‍, അബ്ദുള്‍ അസീസ്, മുക്താര്‍, കെ.വി. ഫവാസ് എന്നിവരേയും തെരഞ്ഞെടുത്തു.

ഫഹാഹീല്‍ യൂണിറ്റി സെന്ററില്‍ നടന്ന തെരെഞ്ഞെടുപ്പ് ഈസ്റ് മേഖല പ്രസിഡന്റ് കെ. മൊയ്തു, ജനറല്‍ സെക്രട്ടറി എ.സി. സാജിദ്, കെ. അബ്ദുറഹ്മാന്‍ എന്നിവര്‍ നിയന്ത്രിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍