മാവേലിക്കര അസോസിയേഷന്റെ റോഡ് സുരക്ഷാ സെമിനാര്‍
Wednesday, January 27, 2016 8:35 AM IST
കുവൈത്ത് സിറ്റി: മാവേലിക്കര അസോസിയേഷന്‍ റോഡ് സുരക്ഷാ സെമിനാര്‍ നടത്തുന്നു. റോഡ് അപകടങ്ങളെപ്പറ്റിയും സുരക്ഷയെപ്പറ്റിയും സമൂഹത്തെ ബോധവത്കരിക്കേണ്ടതു ധാര്‍മികബാധ്യതയായി എറ്റെടുത്തുകൊണ്ട് ജനുവരി 29നു (വെളളി) വൈകുന്നേരം അഞ്ചിന് പ്രവാസി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്നു. തുടര്‍ന്നു മെലഡിസ് കുവൈറ്റിന്റെ ഗസല്‍ സന്ധ്യയും ഉണ്ടായിരിക്കും. ചടങ്ങിലേക്കു മുഴുവന്‍ പ്രവാസി സമൂഹത്തെയും സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍