മസ്ക്കറ്റ് എക്യൂമെനിക്കല്‍ കണ്‍വന്‍ഷന്‍ 27 മുതല്‍
Wednesday, January 27, 2016 8:33 AM IST
മസ്ക്കറ്റ് : മോര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് മഹാ ഇടവക, സെന്റ ് മേരീസ് യാക്കോബായ സുറിയാനി പള്ളി, മര്‍ത്തോമ ചര്‍ച്ച് ഇന്‍ ഒമാന്‍, സെന്റ് പീറ്റര്‍ ആന്‍ഡ് സെന്റ് പോള്‍സ് കാത്തലിക് ചര്‍ച്ച്, സിഎസ്ഐ സെന്റ് ജയിംസ് ചര്‍ച്ച്, കോപ്റ്റിക് ചര്‍ച്ച്, ഗാലാ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച്, ഗാലാ സെന്റ് പോള്‍സ് മര്‍ത്തോമ ചര്‍ച്ച്, സെന്റ് എഫ്രേം ക്നാനായ ചര്‍ച്ച് എന്നീ എപ്പിസ്കോപ്പല്‍ സഭകളുടെ സംയുക്ത കൂട്ടായ്മയായ മസ്ക്കറ്റ് എക്യുമെനിക്കല്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിലുള്ള എക്യുമെനിക്കല്‍ കണ്‍വന്‍ഷന്‍ ജനുവരി 27നു (ബുധന്‍) മസ്ക്കറ്റ് റൂവി പിസിഒ ഗ്രൌണ്ടിലുള്ള സെന്റ് തോമസ് ചര്‍ച്ചില്‍ ആരംഭിക്കും.

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മോര്‍ ക്രിസോസ്റമോസ് മെത്രാപ്പോലീത്ത, മര്‍ത്തോമ സഭയുടെ ചെങ്ങന്നൂര്‍ കൌണ്‍സിലിംഗ് സെന്റര്‍ ഡയറക്ടര്‍ റവ. കെ. തോമസ് എന്നിവരാണ് ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ നടക്കുന്ന കണ്‍വന്‍ഷനില്‍ സുവിശേഷ പ്രസംഗം നടത്തുന്നത്.

എല്ലാ ദിവസവും രാത്രി എട്ടിന് ആരംഭിക്കുന്ന ശുശ്രൂഷയില്‍ എക്യൂമെനിക്കല്‍ ഗായകസംഘത്തിന്റെ ഗാനശുശ്രൂഷ തുടര്‍ന്ന് സുവിശേഷ പ്രസംഗം എന്നിവയാണ് പരിപാടികള്‍ എന്ന് എക്യൂമെനിക്കല്‍ ഫെലോഷിപ്പ് പ്രസിഡന്റ ് റവ. ഏബ്രഹാം തോമസ്, പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ ഫാ. സി. ജോര്‍ജ് എള്ളുവിള, എക്യുമെനിക്കല്‍ സെക്രട്ടറി ജോണ്‍ പി. ലൂക് എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം