ന്യൂയോര്‍ക്ക് സെന്റ് സ്റീഫനില്‍ വാര്‍ഷിക ധ്യാനം മാര്‍ച്ച് 18, 19, 20 തീയതികളില്‍
Wednesday, January 27, 2016 8:26 AM IST
ന്യൂയോര്‍ക്ക്: ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയിലെ ഈ വര്‍ഷത്തെ കുടുംബ നവീകരണ ധ്യാനം മാര്‍ച്ച് 18, 19, 20 തീയതികളില്‍ നടക്കും.

പ്രശസ്ത വചന പ്രഘോഷകനായ ഫാ. ജോണ്‍ മേനാചേരി ഒഎഫ്എം ആണ് ധ്യാനത്തിനു നേതൃത്വം നല്‍കുന്നത്.

18ന് വൈകുന്നേരം ആറിന് ആരംഭിക്കുന്ന ധ്യാനം 19നു രാവിലെ ഒമ്പതിനു തടരും. 20ന് ഓശാന ഞായറാഴ്ചയിലെ തിരുക്കര്‍മങ്ങള്‍ രാവിലെ 10നും തുടര്‍ന്നു കുടുംബ നവീകരണ ധ്യാനം തുടരുകയും ചെയ്യുന്നു. ഇടവകയിലെ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും പ്രത്യേക ധ്യാനം പള്ളിയിലെ പാരിഷ് ഹാളില്‍ നടക്കും. ധ്യാനത്തില്‍ സംബന്ധിക്കുന്നവര്‍ക്കു ലഘുഭക്ഷണം ലഭ്യമാണ്.

വിവരങ്ങള്‍ക്ക് ഇടവക വികാരി ഫാ. ജോസ് തറയ്ക്കലുമായി ബന്ധപ്പെടുക.