ലോസ് ആഞ്ചലസ് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ തിരുനാള്‍ ആഘോഷിച്ചു
Wednesday, January 27, 2016 7:28 AM IST
ലോസ്ആഞ്ചലസ്: ലോസ്ആഞ്ചലസ് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ജനുവരി 24-നു വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു. ആഘോഷമായ പാട്ടുകുര്‍ബാനയ്ക്കും, ലദീഞ്ഞിനും കാര്‍മികത്വം വഹിച്ചത് വിസ്കോണ്‍സില്‍ സെന്റ് ആന്റണി ഓഫ് പാദുവ വികാരി ഫാ. ഷാജി പഴുക്കത്തറയും, ഇടവക വികാരി ഫാ. കുര്യാക്കോസ് വാടനയും ആണ്.

വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഇടവകയിലെ ഭക്തജനങ്ങള്‍ കഴുന്ന് എടുക്കുകയുണ്ടായി. സെബാസ്റ്യന്‍ ചൂണ്ടക്കാരന്‍, സെബി പെരേപ്പാടന്‍ എന്നിവരാണു തിരുനാള്‍ ഏറ്റെടുത്തു നടത്തിയത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം