ഷിക്കാഗോ മലയാളി അസോസിയേഷന്‍ മെമ്പര്‍ഷിപ്പ് കാമ്പയില്‍ വന്‍ വിജയം
Wednesday, January 27, 2016 7:27 AM IST
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ കഴിഞ്ഞ ഒരു മാസമായി നടത്തിവന്ന മെമ്പര്‍ഷിപ്പ് കാമ്പയിന്‍ വന്‍ വിജയമാണെന്നു പ്രസിഡന്റ് ടോമി അംബനാട്ടും, സെക്രട്ടറി ബിജി സി. മാണിയും പ്രസ്താവിച്ചു. ഈ ഒരുമാസം ഇരുനൂറോളം അംഗങ്ങള്‍ പുതുതായി സംഘടനയില്‍ ചേര്‍ന്നത് അംഗസംഖ്യ 1500 കവിയാന്‍ ഇടയാക്കിയെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി.

മെമ്പര്‍ഷിപ്പ് കാമ്പയിന്‍ സമാപിച്ചു എങ്കിലും ഷിക്കാഗോയിലും ഇല്ലിനോയിയുടെ മറ്റു ഭാഗങ്ങളിലുമുള്ള മലയാളികള്‍ക്ക് ഏതു നിമിഷവും ഈ സംഘടനയില്‍ ചേരാമെന്നും ഓണ്‍ലൈന്‍ അപേക്ഷാഫോറം ംംം.രവശരമഴീാമഹമ്യമഹലലമീരശമശീിേ.ീൃഴ എന്ന സംഘടനാ വെബ്സൈറ്റില്‍ ലഭ്യമാണെന്നും ഭാരവാഹികള്‍ അറിയിച്ചു.

ഏപ്രില്‍ രണ്ടിനു ബല്‍വുഡിലെ സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളുകളില്‍ ഒരേസമയം നാലു സ്റേജുകളിലായി നടക്കുന്ന 'കലാമേള 2016' വിജയിപ്പിക്കാന്‍ എല്ലാവരും സഹകരിക്കണമെന്നു സംഘടന അഭ്യര്‍ത്ഥിച്ചു. ചിക്കാഗോ മലയാളിസമൂഹം എന്നും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ കലാമാമാങ്കത്തിനു ചുക്കാന്‍ പിടിക്കുന്നത് രഞ്ജന്‍ ഏബ്രഹാം ചെയര്‍മാനും, ജിമ്മി കണിയാലി, ജിതേഷ് ചുങ്കത്ത് എന്നിവര്‍ കോ- ചെയര്‍മാന്‍മാരുമായുള്ള കമ്മിറ്റിയാണ്. ഉടന്‍തന്നെ അസോസിയേഷന്‍ ഓഫീസിന്റെ ഉദ്ഘാടനം ഉണ്ടാകുമെന്നും അതുപോലെ ജൂബി വള്ളിക്കളം നേതൃത്വം നല്‍കുന്ന വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ വനിതാദിനാചരണവും ഉണ്ടായിരിക്കും.

യോഗത്തില്‍ ജോസ് സൈമണ്‍ മുണ്ടപ്ളാക്കില്‍, മോഹന്‍ സെബാസ്റ്യന്‍, ഫിലിപ്പ് പുത്തന്‍പുരയില്‍, ജോണിക്കുട്ടി പിള്ളവീട്ടില്‍, ജോഷി മാത്യു, സന്തോഷ് നായര്‍, സ്റാന്‍ലി കളരിക്കമുറിയില്‍, സണ്ണി വള്ളിക്കളം തുടങ്ങിയവര്‍ പ്രസംഗിച്ചു. ജിമ്മി കണിയാലി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം