ജോയിച്ചന്‍ പുതുക്കുളത്തിനു ജന്മദിന ആശംസകളുമായി സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ്
Wednesday, January 27, 2016 7:26 AM IST
ഷിക്കാഗോ: ഡിസംബര്‍ 26-നു സീറോ മലബാര്‍ പാരീഷ് ഹാളില്‍ എഴുപതാം ജന്മദിനം ആഘോഷിച്ച പത്രപ്രവര്‍ത്തകന്‍ ജോയിച്ചന്‍ പുതുക്കുളത്തിനു സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് ആശംസകള്‍ അര്‍പ്പിച്ചു. എസ്എംസിസിയുടെ വാര്‍ത്തകള്‍ യഥാസമയം ലോകത്തെ അറിയിക്കുന്ന ജോയിച്ചന് ഷിക്കാഗോ ചാപ്റ്റര്‍ പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍ ജന്മദിനാശംസകള്‍ നേരുകയും എല്ലാവിധ നന്മകളും നേരുകയും ചെയ്തു. എസ്എംസിസി നാഷണല്‍ വൈസ് പ്രസിഡന്റ് മേഴ്സി കുര്യാക്കോസ് എല്ലാവിധ നന്മകളും ഉണ്ടാകട്ടെ എന്ന് ആശംസാപ്രസംഗത്തില്‍ പറഞ്ഞു.

എസ്എംസിസി സ്പിരിച്വല്‍ ഡയറക്ടര്‍ റവ. ഡോ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, രൂപത ചാന്‍സലര്‍ റവ.ഡോ. സെബാസ്റ്യന്‍ വേത്താനത്ത്, കത്തീഡ്രല്‍ അസി. വികാരി ഫാ. സെബി ചിറ്റിലപ്പള്ളി എന്നിവരുടെ സാന്നിധ്യത്തില്‍ എസ്എംസിസി പേട്രന്‍ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് എസ്എംസിസിക്കുവേണ്ടി ജോയിച്ചന്‍ പുതുക്കുളത്തിന് ഉപഹാരം നല്‍കി.

ഷിക്കാഗോ ചാപ്റ്റര്‍ അംഗങ്ങളായ ഷിബു അഗസ്റിന്‍, ബിജി കൊല്ലാപുരം, സജി വര്‍ഗീസ്, സണ്ണി വള്ളിക്കളം, നാഷണല്‍ കമ്മിറ്റി അംഗങ്ങളായ കുര്യാക്കോസ് തുണ്ടിപ്പറമ്പില്‍, ജേക്കബ് ഓലിക്കര, ഷാജി കൈലാത്ത് എന്നിവരും ആശംസാ ചടങ്ങില്‍ പങ്കെടുത്തു.