മനീഷി നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമ അനുശോചിച്ചു
Monday, January 25, 2016 10:19 AM IST
ഫിലഡല്‍ഫിയ: പ്രശസ്ത ചലച്ചിത്ര താരം കല്‍പ്പനയുടെ അകാല വേര്‍പാടില്‍ മനീഷി നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമ അനുശോചിച്ചു. അഭിനയ മികവിന്റെ പ്രസരിപ്പ് കല്‍പ്പനയുടെ വിയോഗത്തിലൂടെ മലയാളത്തേയും തെന്നിന്ത്യന്‍ സിനിമാലോകത്തേയും വിട്ടു പറന്നകന്ന പോലെയായി.

ഉള്ളു തുറന്നു ചിരിക്കാനും ചിന്തിക്കാനും ഉള്ള ദിവ്യ മന്ത്രം കാതിനും കണ്ണിനും സമ്മാനിച്ച അത്ഭുത വിദ്യക്കാരായ നടീ നടന്മാരുടെ വിണ്മയനാട്ടിലേക്ക് കൂടുമാറിയ മഹാ കലാകാരിയുടെ സ്മരണക്ക് പ്രണാമം എന്ന് അനുശോചന സന്ദേശത്തില്‍ മനീഷി ഡ്രമാ സ്കൂള്‍ പ്രവര്‍ത്തകര്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ജോര്‍ജ് നടവയല്‍