യൂറോപ്പിന് കൂടുതല്‍ അഭയാര്‍ഥികളെ ഉള്‍ക്കൊള്ളാന്‍ കഴിയും: യുഎന്‍
Monday, January 25, 2016 9:57 AM IST
ബെര്‍ലിന്‍ യൂറോപ്യന്‍ യൂണിയന്‍ ഒറ്റക്കെട്ടായി നിന്നാല്‍ അവര്‍ക്ക് സിറിയയില്‍നിന്നുള്ള കൂടുതല്‍ അഭയാര്‍ഥികളെ ഉള്‍ക്കൊള്ളാന്‍ സാധിക്കുമെന്ന് യുഎന്‍ റെഫ്യൂജി ഏജന്‍സി.

ലെബനന്‍ സന്ദര്‍ശനത്തിനിടെയാണ് ഏജന്‍സിയുടെ പുതിയ തലവന്‍ ഫിലിപ്പോ ഗ്രാന്‍ഡിയുടെ അഭിപ്രായപ്രകടനം. പോര്‍ച്ചുഗലിന്റെ അന്റോണിയോ ഗുട്ടിറെസിനു പകരമാണ് ഇറ്റലിക്കാരനായ ഗ്രാന്‍ഡി ഏജന്‍സിയുടെ മേധാവിത്വം ഈ മാസം ഏറ്റെടുത്തത്.

യൂറോപ്പിനു പുറത്തുള്ള അഭയാര്‍ഥികള്‍ക്കായും യൂറോപ്യന്‍ യൂണിയന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്നും ഗ്രാന്‍ഡി പറഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍