ലൈംഗിക അതിക്രമമുണ്ടായത് 12 ജര്‍മന്‍ സ്റേറ്റുകളില്‍
Monday, January 25, 2016 9:56 AM IST
കൊളോണ്‍: പുതുവര്‍ഷത്തലേന്ന് കൊളോണില്‍ മാത്രമല്ല, ജര്‍മനിയിലെ 12 സ്റേറ്റുകളില്‍ സ്ത്രീകള്‍ക്കെതിരേ വ്യാപകമായി ലൈംഗിക അതിക്രമങ്ങളുണ്ടായെന്ന് പുതിയ റിപ്പോര്‍ട്ട്.

കൊളോണിലേതുപോലെ വ്യാപകമായല്ലെങ്കിലും ഈ സ്റേറ്റുകളിലെല്ലാം ചെറിയ തോതില്‍ അതിക്രമങ്ങളും കവര്‍ച്ചകളുമുണ്ടായി എന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആകെ പതിനാറ് സ്റേറ്റുകളാണ് ജര്‍മനിയില്‍.

ഇതെക്കുറിച്ച് പ്രതികരിക്കാന്‍ ജര്‍മന്‍ ജുഡീഷ്യല്‍ പോലീസ് മേധാവികള്‍ തയാറായിട്ടില്ല.

കൊളോണ്‍ ഉള്‍പ്പെടുന്ന നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാലിയില്‍ മാത്രം ആയിരത്തോളം പരാതികള്‍ ഇതു സംബന്ധിച്ച് പോലീസിനു ലഭിച്ചു. ഹെസനില്‍ 31, ബവേറിയയില്‍ 27, ബാഡന്‍ വുര്‍ട്ടംബര്‍ഗില്‍ 25, ബ്രെമെനില്‍ 11, ബെര്‍ലിനില്‍ ആറ് എന്നിങ്ങനെയാണ് മറ്റു സ്റേറ്റുകളില്‍ കിട്ടിയ പരാതികളുടെ എണ്ണം. ലോവര്‍ സാക്സണി, ബ്രാന്‍ഡന്‍ബുര്‍ഗ്, സാക്സണി, റൈന്‍ലാന്‍ഡ് പ്ഫാല്‍സ്, സാര്‍ലാന്‍ഡ് എന്നിവിടങ്ങളില്‍ ഓരോ പരാതിയും ലഭിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍