എ.സി. ജോസിന്റെ നിര്യാണത്തില്‍ ജര്‍മനിയിലെ സംഘടനകള്‍ അനുശോചിച്ചു
Monday, January 25, 2016 9:55 AM IST
ബെര്‍ലിന്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും വീക്ഷണം  മാനേജിംഗ് ഡയറക്ടറുമായ എ.സി. ജോസിന്റെ നിര്യാണത്തില്‍ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ജര്‍മനിയും മറ്റു സംഘടനകളും അനുശോചിച്ചു.

കെഎസ്യുവിന്റെ സ്ഥാപക നേതാവ്, പ്രസിഡന്റ്, രാജ്യത്തെ പ്രായം കുറഞ്ഞ മേയര്‍, നിയമസഭാ സ്പീക്കര്‍, എംപി എന്നീ നിലകളില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കും രാജ്യത്തിനും ഒട്ടേറെ സംഭാവനകള്‍ നല്‍കിയ മഹത് വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേതെന്ന് സംയുക്ത അനുശോചനക്കുറിപ്പിലൂടെ ജിന്‍സണ്‍ എഫ്. വര്‍ഗീസ് (കോ-ഓര്‍ഡിനേറ്റര്‍, ഒഐസിസി യൂറോപ്പ്), ജോണ്‍ കൊച്ചുകണ്ടത്തില്‍ (കോ-ഓര്‍ഡിനേറ്റര്‍, ഒഐസിസി, ജര്‍മനി) എന്നിവര്‍ അറിയിച്ചു.

തോമസ് അറമ്പന്‍കുടി (പ്രസിഡന്റ്, ഡബ്ള്യുഎംസി യൂറോപ്പ് റീജണ്‍), ജോളി തടത്തില്‍ (ഡബ്ള്യുഎംസി ഗ്ളോബല്‍ അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍), ഡേവീസ് വടക്കുംചേരി (ജന.സെക്രട്ടറി, ഇന്ത്യന്‍ വോളിബോള്‍ ക്ളബ്) തുടങ്ങിയവരും കൊളോണ്‍ കേരള സമാജവും അനുശോചിച്ചു.

കൊളോണ്‍ കേരള സമാജം 2004 ല്‍ നടത്തിയ ന്യൂഇയര്‍ സംഗമത്തില്‍ വിശിഷ്ടാതിഥിയായി അദ്ദേഹം പങ്കെടുത്ത കാര്യം സമാജം പ്രസിഡന്റ് ജോസ് പുതുശേരി അനുസ്മരിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍