ടാക്സ് സെമിനാര്‍ സംഘടിപ്പിച്ചു
Monday, January 25, 2016 9:25 AM IST
ഡാളസ്: ഇന്ത്യന്‍ കല്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്ററും കേരള അസോസിയേഷന്‍ ഓഫ് ഡാളസും സംയുക്തമായി ടാക്സ് സെമിനാര്‍ സംഘടിപ്പിച്ചു.

ജനുവരി 23നു ഗാര്‍ലന്‍ഡ് ബ്രോഡ് വേയിലുള്ള ഇന്ത്യന്‍ കല്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്റര്‍ ഹാളിലായിരുന്നു സെമിനാര്‍.

അമേരിക്കന്‍ ജീവിതത്തില്‍ ഒഴിച്ചു കൂടാനാവാത്ത ഒരു ഭാഗമാണ് നികുതികള്‍ എന്നിരിക്കെ, അമേരിക്കന്‍ മലയാളികളുടെ ഇടയിലും കേരള അസോസിയേഷന്‍

അംഗങ്ങളുടെ ഇടയിലും ഉയര്‍ന്നു കേള്‍ക്കുന്ന സംശയങ്ങളും ആശയകുഴപ്പങ്ങളും ധ്രുവീകരിക്കുന്നതിനുവേണ്ടിയാണ് കേരള അസോസിയേഷന്‍ ഓഫ് ഡാളസ് സെമിനാര്‍ സംഘടിപ്പിച്ചത്.

ഹരി പിള്ള ഇജഅ (എീൃാലൃ കഞട അൌറശീൃ) ടാക്സ് ഫയല്‍ ചെയ്യുന്നതിനെകുറിച്ചും വരുമാനം, ബിസിനസ്, വിദ്യഭ്യാസം, വിദേശ നിക്ഷേപം, അമേരിക്കയ്ക്കു പുറത്തുള്ള ഭൂസ്വത്തിന്റെ വരുമാന വില്പന കൈമാറ്റ കണക്കുകളെയും വ്യവസ്ഥകളെയും പറ്റി വിശദമായി സംസാരിച്ചു. തുടര്‍ന്നു നടന്ന സംശയങ്ങള്‍ക്ക് അദ്ദേഹം വ്യക്തമായ മറുപടി നല്‍കി.

കേരള അസോസിയേഷന്‍ ഓഫ് ഡാളാസ് പ്രസിഡന്റ് ബാബു മാത്യു, കഇഋഇ സെക്രട്ടറി ബോബന്‍ കൊടുവത്ത് എന്നിവര്‍ സംസാരിച്ചു.