സിക്കുകാരനെ ട്രംപിന്റെ റാലിയില്‍നിന്നു പുറത്താക്കി
Monday, January 25, 2016 9:23 AM IST
ഐഓവ: ഐഓവായില്‍ നടന്ന ട്രംപിന്റെ തെരഞ്ഞെടുപ്പു റാലിയില്‍ ഭടഠഛജ ഒഅഠഋ’ എന്ന ബാനര്‍ ഉയര്‍ത്തി പ്രതിഷേധിച്ച സിക്കുകാരനെ സെക്യൂരിറ്റിക്കാര്‍ റാലിയില്‍നിന്നു നീക്കം ചെയ്തു.

ചുവന്ന ടര്‍ബന്‍ ധരിച്ച സിക്കുകാരന്‍ പ്രതിഷേധവുമായി രംഗത്തെത്തിയപ്പോള്‍ റാലിയില്‍ പങ്കെടുത്തവര്‍ യുഎസ്എ, യുഎസ്എ എന്ന് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു.

പ്രതിഷേധിച്ച സിക്കുകാരനെ ചൂണ്ടി അദ്ദേഹം ധരിച്ചിരിക്കുന്നതു ഒരു തൊപ്പിയാണോ എന്ന ഹാസ്യരൂപേണ ട്രംപ് ചോദിച്ചത് പിന്നീട് ചൂടു പിടിച്ച ചര്‍ച്ചകള്‍ക്കു വഴിതെളിയിച്ചു.

ഇതിനു മുമ്പ് ട്രംപിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടയില്‍ മുസ്ലിം യുവതി ശിരോ വസ്ത്രം ധരിച്ചെത്തിയതിനെ തുടര്‍ന്ന് റാലിയില്‍ നിന്നും പുറത്താക്കിയ സംഭവം വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.

മുസ് ലിമുകള്‍ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശം ട്രപിന്റെ റാലികളില്‍ പലപ്പോഴും പ്രതിഷേധങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു. പ്രതിഷേധ പ്രകടനക്കാരെ യാതൊരു കാരണവശാലും കൈയേറ്റം ചെയ്യരുതെന്ന കര്‍ശന നിര്‍ദ്ദേശം സെക്യൂരിറ്റി വിഭാഗം റാലിയില്‍ പങ്കെടുക്കുന്നവര്‍ക്ക് നല്‍കിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍