റാസ് അല്‍ ഖൈമയില്‍ തുംബൈ മെഡിക്കല്‍ ക്ളിനിക്ക് ആന്‍ഡ് ഫാര്‍മസി ഉദ്ഘാടനം ചെയ്തു
Monday, January 25, 2016 9:22 AM IST
റാസ് അല്‍ ഖൈമ: തുംബൈ ഗ്രൂപ്പ് ഹെല്‍ത്ത് കെയര്‍ ഡിവിഷന്റെ ആഭിമുഖ്യത്തില്‍ റാസ് അല്‍ ഖൈമയില്‍ ആരംഭിച്ച തുംബൈ മെഡിക്കല്‍ ക്ളിനിക്ക് ആന്‍ഡ് ഫാര്‍മസിയുടെ ഉദ്ഘാടനം റാസ് അല്‍ ഖൈമ ഫ്രീസോണ്‍ അഥോറിട്ടി ചെയര്‍മാന്‍ ഷെയ്ഖ് അഹ്മദ് ബിന്‍ സഖര്‍ അല്‍ ഖാസിമി നിര്‍വഹിച്ചു. ചടങ്ങില്‍ തുംബൈ ഗ്രൂപ്പ് സ്ഥാപക പ്രസിഡന്റ് തുംബൈ മൊയ്തീന്‍, തുംബൈ ഗ്രൂപ്പ് ഹെല്‍ത്ത് കെയര്‍ ഡിവിഷന്‍ വൈസ് പ്രസിഡന്റ് അക്ബര്‍ മൊയ്തീന്‍ എന്നിവര്‍ പങ്കെടുത്തു.

ആധുനിക വൈദ്യശാസ്ത്ര മേഖലയിലെ മെച്ചപ്പെട്ട സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതിനുള്ള സൌകര്യങ്ങളാണ് തുംബൈ ക്ളീനിക്കുകള്‍ ലക്ഷ്യമാക്കുന്നത്. തുംബൈ ക്ളീനിക്കുകളോടനുബന്ധിച്ച് തുംബൈ ഫാര്‍മസിയും ക്രമീകരിച്ചിട്ടുണ്ട്. ക്ളീനിക്കുകളില്‍ ജനറല്‍ മെഡിസിന്‍, ഇഎന്‍ടി, പീഡിയാട്രിക്സ്, കാര്‍ഡിയോളജി, നേത്രശാസ്ത്രം, ജനറല്‍ ശസ്ത്രക്രിയ, റേഡിയോളജി, ഗൈനക്കോളജി, ഓര്‍ത്തോപീഡിക്, ഫാര്‍മസി ഡിപ്പാര്‍ട്ട് മെന്റുകള്‍ എന്നിവയും പ്രവര്‍ത്തിക്കുന്നു.

ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന സൌജന്യ മെഡിക്കല്‍ ക്യാമ്പില്‍ അറുന്നൂറോളം രോഗികള്‍ പങ്കെടുത്തു.

വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ക്ളിനിക്കുകളും ഫാര്‍മസികളും യുഎഇ-ലെ വിവിധ എമിറേറ്റുകളില്‍ ആരംഭിക്കുമെന്നു തുംബൈ ഗ്രൂപ്പ് ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷാജ് ഹമീദ്