വയനാട് സംഗമം ന്യൂപോര്‍ട്ടില്‍ ഏപ്രില്‍ 30ന്
Monday, January 25, 2016 9:21 AM IST
ലണ്ടന്‍: കേരളത്തിലെ വയനാട് ജില്ലയില്‍നിന്നു യുകെയിലേക്കു കുടിയേറിയവരുടെ കൂട്ടായ്മയായ വയനാട് സംഗമം ഏപ്രില്‍ 30ന് (ശനി) വെയില്‍സിലെ ന്യൂപോര്‍ട്ടില്‍ നടക്കും.

രണ്ടു വര്‍ഷം മുമ്പു നടന്ന സംഗമത്തില്‍ വയനാടിന്റെ ടൂറിസം വികസന സാധ്യതകളെപ്പറ്റി ചര്‍ച്ച ചെയ്യുകയും നിര്‍ദേശങ്ങളടങ്ങിയ നിവേദനം ബന്ധപ്പെട്ട മന്ത്രിയടക്കമുള്ളവര്‍ക്ക് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായി കേന്ദ്ര സെക്രട്ടറി പങ്കെടുക്കുന്ന അവലോകന യോഗത്തില്‍ സംഗമം ഭാരവാഹികള്‍ നല്‍കിയ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്തു. ഈ സംഗമത്തിലും ഇതു സംബന്ധിച്ച് തുടര്‍ ചര്‍ച്ചകള്‍ ഉണ്ടാവുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: രാജന്‍ മാസ്റര്‍ 67988959296, എല്‍ദോ പൌലോസ് 07828561036.

റിപ്പോര്‍ട്ട്: ബെന്നി വര്‍ക്കി പെരിയപുറം