ഫരീദാബാദ് രൂപത മതാധ്യാപക കണ്‍വന്‍ഷന്‍ നടത്തി
Monday, January 25, 2016 9:21 AM IST
ന്യൂഡല്‍ഹി: ഫരീദാബാദ് രൂപത മതാധ്യാപക കണ്‍വന്‍ഷനും ലോഗോസ് ക്വിസ് അവാര്‍ഡു ദാനവും സെന്റ് ലിറ്റില്‍ ഫ്ളവര്‍ ദേവാലയത്തില്‍ സംഘടിപ്പിച്ചു

ആര്‍ച്ച് ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. മതബോധനവും മാധ്യമങ്ങളും എന്ന വിഷയത്തില്‍ റവ. ഡോ. ജോസ് മുരിക്കന്‍ സെമിനാര്‍ നയിച്ചു. രൂപതയിലെ വിവിധ ഇടവകകളില്‍നിന്നുള്ള നാനൂറോളം അധ്യാപകര്‍ പങ്കെടുത്തു. പരിപാടിക്ക് മതബോധന ഡയറക്ടര്‍ ഫാ. ജിജു തുരുത്തിക്കര, സെക്രട്ടറി റെജി തോമസ്, തോംസണ്‍ ഫ്രാന്‍സിസ് എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്