ദുബായി കെഎംസിസി ഇന്ത്യന്‍ റിപ്പബ്ളിക് ദിനാഘോഷം 26ന്
Monday, January 25, 2016 9:19 AM IST
ദുബായി: ഇന്ത്യയുടെ 67-ാമത് റിപ്പബ്ളിക് ദിനം ജനുവരി 26ന് (ചൊവ്വ) രാത്രി എട്ടിന് ദുബായി കെഎംസിസി അല്‍ ബറാഹ ആസ്ഥാനത്ത് വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. ചടങ്ങില്‍ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളും സാമൂഹ്യ, സാംസ്കാരിക രംഗത്തെ പ്രമുഖരും സംബന്ധിക്കും.

രാവിലെ ഒമ്പതിന് കെഎംസിസി ആസ്ഥാനത്ത് ദേശീയപതാക ഉയര്‍ത്തും. ദേശീയ ഗാനാലാപനം, റിപ്പബ്ളിക് ദിന സന്ദേശം കൈമാറല്‍, മതേതര ഇന്ത്യയുടെ പൈതൃകം പരിചയപ്പെടുത്തുന്ന ഡോക്യുമെന്ററി പ്രദര്‍ശനം തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളാണ് ആവിഷ്കരിച്ചിരിക്കുന്നത്.

മുഴുവന്‍ കെഎംസിസി പ്രവര്‍ത്തകരും റിപ്പബ്ളിക് ദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കണമെന്ന് പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹ, ആക്ടിംഗ് ജനറല്‍ സെക്രട്ടറി ഹനീഫ് കല്‍മാട്ട എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: റഹ്മത്തുള്ള തൈയില്‍