വനിതാവേദി കുവൈറ്റ് ക്രിസ്മസ്-പുതുവത്സരാഘോഷം സംഘടിപ്പിച്ചു
Monday, January 25, 2016 9:18 AM IST
കുവൈത്ത് സിറ്റി: വനിതാവേദി കുവൈറ്റിന്റെ ക്രിസ്മസ്-പുതുവത്സരാഘോഷം മംഗഫ് കല ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു.

അംഗങ്ങളുടെയും കുട്ടികളുടേയും നേതൃത്വത്തില്‍ മാര്‍ഗംകളി, കരോള്‍ സോംഗ്, സംഘഗാനം, സംഘനൃത്തം, തുടങ്ങി വിവിധ കലാപരിപാടികളും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. വനിതാവേദി അംഗങ്ങള്‍ തയാറാക്കിയ വിഭവസമൃദ്ധമായ ഭക്ഷണവും പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു.

വനിതാവേദി ജനറല്‍ സെക്രട്ടറി ശുഭ ഷൈന്‍, കല കുവൈറ്റ് പ്രസിഡന്റ് ആര്‍. നാഗനാഥന്‍, വനിതാവേദി പ്രസിഡന്റ് ടോളി പ്രകാശ് എന്നിവര്‍ സംസാരിച്ചു.

സിന്ധു സുരേന്ദ്രന്‍, ശാന്ത ആര്‍. നായര്‍, സുമതി ബാബു തുടങ്ങിയവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. പ്രോഗ്രാം കണ്‍വീനര്‍ ശ്യാമള നാരായണന്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍