സൌദി വ്യാജ എന്‍ജിനിയര്‍മാര്‍ക്കെതിരേ നടപടി ശക്തമാക്കി
Monday, January 25, 2016 9:16 AM IST
ദമാം: സൌദിയില്‍ വ്യാജ എന്‍ജിനിയര്‍മാര്‍ക്കെതിരെയുള്ള നടപടി ശക്തമാക്കാന്‍ കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരന്റെ നിര്‍ദേശ പ്രകാരം പോലീസുള്‍പ്പെട്ട പ്രത്യേക സമിതിയെ നിശ്ചയിച്ചതായി സൌദി എന്‍ജിനിയറിംഗ് കൌണ്‍സില്‍ മേധാവി ഡോ. ജമീല്‍ ബഖ്ആവി അറിയിച്ചു.

ഇതിനകം വ്യാജ സര്‍ട്ടിഫിക്കറ്റുകളുമായി ജോലി ചെയ്യുന്ന രണ്ടായിരം എന്‍ജിനിയര്‍മാരെ കണ്െടത്തിയിട്ടുണ്െടന്നും ഇവരുടെ വിവരങ്ങള്‍ ബന്ധപ്പെട്ട വകുപ്പിനു കൈമാറിയിട്ടുണ്െടന്നും കൌണ്‍സില്‍ മേധാവി പറഞ്ഞു.

വ്യജ എന്‍ജിനിയര്‍മാര്‍ക്കെതിരേ ശക്തമായ നടപടി ആരംഭിച്ചതോടെ വ്യാജ യോഗ്യത സര്‍ട്ടിഫിക്കറ്റുമായി സൌദിയിലേക്കുവരുന്ന വിദേശ എന്‍ജിനിയര്‍മാരുടെ എണ്ണം കാര്യമായി കുറഞ്ഞിട്ടുണ്ട്.

എന്‍ജിനിയര്‍മാരുടെ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച ശേഷം മാത്രമാണ് ഇവര്‍ക്കു ഇഖാമ അനുവദിക്കുന്നത്. മാത്രവുമല്ല സൌദിയിലേക്കുള്ള വീസ സ്റാമ്പ് ചെയ്യുന്നതിനു മുമ്പുതന്നെ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്നുമുണ്ട്.

വ്യാജ എന്‍ജിനിയര്‍മാര്‍ക്കെതിരേ ശക്തമായ നടപടികളാരംഭിച്ചതോടെ കഴിഞ്ഞ വര്‍ഷം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വ്യാജ എന്‍ജിനിയര്‍മാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്െടന്നും എന്‍ജിനിയറിംഗ് കൌണ്‍സില്‍ മേധാവി പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം