പ്രവാസി പുനരധിവാസം: ഒഐസിസി ശക്തമായ സമ്മര്‍ദം ചെലുത്തണം
Monday, January 25, 2016 9:14 AM IST
ജിദ്ദ: പ്രവാസികളുടെ തിരച്ചു പോക്കിന്റെ തോത് വര്‍ധിച്ച സാഹചര്യത്തില്‍ പുനരധിവാസ പദ്ധതികള്‍ ധൃതഗതിയില്‍ നടപ്പിലാകുവാന്‍ ശക്തമായ സമ്മര്‍ദം ഒഐസിസി നടത്തണമെന്ന് ജിദ്ദ വെസ്റ്റേണ്‍ റീജണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ. മുനീര്‍ ആവശ്യപെട്ടു. ഷാര്‍ജയില്‍ നടന്ന ഗ്ളോബല്‍ കമ്മിറ്റി യോഗത്തില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവിധ ഒഐസിസി കമ്മിറ്റികള്‍ നടത്തുന്ന കാരുണ്യപ്രവര്‍ത്തനങ്ങളെ വേണ്ട വിധത്തില്‍ നാട്ടിലെ സംഘടനാ സംവിധാനം ഉപയോഗപ്പെടുത്തുന്നില്ല. ഇതിനാവ ശ്യമായ രൂപരേഖ ഉണ്ടാക്കണം. വിവിധ ജില്ലകളിലായി ഏകദേശം 20 ഓളം വീടുകള്‍ ജിദ്ദ ഒഐസിസിയുടെ സ്നേഹസദനം പദ്ധതിയിലൂടെ നിര്‍മിച്ച് കൊണ്ടിരിക്കുന്നുണ്െടന്നും ആയതിനാല്‍ എല്ലാ ഒഐസിസിയുടെയും ഇത്തരത്തില്‍ നിര്‍മിച്ച് നല്‍കുന്ന പദ്ധതിക്കു സ്നേഹസദനം എന്ന പേര് ഗ്ളോബല്‍ അടിസ്ഥാനത്തില്‍ നല്‍കണമെന്നു മുനീര്‍ പറഞ്ഞു.

ചടങ്ങില്‍ ജിദ്ദ കമ്മിറ്റി വിവിധ പ്രവാസി വിഷയങ്ങള്‍ ഉന്നയിച്ചു കൊണ്ടുള്ള നിവേദനം നോര്‍ക്ക റൂട്സ് വൈസ് ചെയര്‍മാനും ഗ്ളോബല്‍ കമ്മിറ്റി പ്രസിഡന്റുമായ പദ്മശ്രീ സി.കെ. മേനോനു ചടങ്ങില്‍ ജിദ്ദ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ. മുനീര്‍ നല്‍കി. മുന്‍ പ്രവസി കാര്യ മന്ത്രിയും കെപിസിസി വൈസ് പ്രസിഡന്റുമായ എം.എം. ഹസന്‍, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ എന്‍. സുബ്യ്രഹ്മണ്യന്‍, കെ. സുരേഷ്ബാബു, കെപിസിസി സെക്രട്ടറിമാരായ മന്നാര്‍ അബ്ദുല്‍ ലത്തീഫ്, പി.ടി. അജയ്മോഹന്‍, ജനറല്‍ സെക്രട്ടറി കെ.എം. ഷരീഫ് കുഞ്ഞു, ഗ്ളോബല്‍ കമ്മിറ്റി അംഗങ്ങളായ റഷീദ് കൊളത്തറ, അബ്ദുറഹീം ഇസ്മയില്‍, അലി തേക്ക്തോടു, അബ്ദുറഹ്മാന്‍ അമ്പലപള്ളി എന്നിവരും പങ്കെടുത്തു. ജിദ്ദ ഒഐസിസിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടും ചടങ്ങില്‍ കൈമാറി.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍