എ.സി. ജോസിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
Monday, January 25, 2016 9:14 AM IST
ജിദ്ദ: കോണ്‍ഗ്രസ് വിദ്യാര്‍ഥി-യുവജന പ്രസ്ഥാനങ്ങളിലൂടെ കേരള രാഷ് ട്രീയത്തിന്റെ നേതൃനിരയിലെത്തിയ എ.സി. ജോസിന്റെ നിര്യാണത്തില്‍ ഒഐസിസി ജിദ്ദ റീജണല്‍ കമ്മിറ്റി അനുശോചിച്ചു.

നിലവില്‍ വീക്ഷണം പ്രിന്റിംഗ് ആന്‍ഡ് പബ്ളീഷിംഗ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായി സേവനമനുഷ്ടിക്കുകയായിരുന്ന എ.സി. ജോസ് കറകളഞ്ഞ, സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമാണെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍