ഫാ. ആന്റണി അരവിന്ദശേരിയുടെ നാല്‍പ്പതാം പൌരോഹിത്യ വാര്‍ഷികം ആഘോഷിച്ചു
Monday, January 25, 2016 7:31 AM IST
ഷിക്കാഗോ: 38 വര്‍ഷമായി അമേരിക്കയില്‍ സേവനം അനുഷ്ഠിക്കുന്ന കൊച്ചി വൈപ്പിന്‍ സ്വദേശി ഫാ. ആന്റണി അരവിന്ദശേരിയുടെ നാല്‍പ്പതാം പൌരോഹിത്യ വാര്‍ഷികം ഇല്ലിനോയിസ് ഷിക്കാഗോ മേരി ക്വീന്‍ ഓഫ് ഹെവന്‍ കാത്തലിക് ദേവാലയത്തില്‍ ആഘോഷിച്ചു.

ഷിക്കാഗോ ലാറ്റിന്‍ കാത്തലിക് കമ്യൂണിറ്റി പ്രസിഡന്റ് ഹെറാള്‍ഡ് ഫിഗുരേദോ സ്വാഗതം ആശംസിക്കുകയും, ആന്റണി അച്ചന്റെ മികച്ച സേവനങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. മേരി ക്വീന്‍ ഓഫ് ഹെവന്‍ കാത്തലിക് ചര്‍ച്ച് വികാരി ഫാ. ജയ്സണ്‍ സ്റോണ്‍ മുഖ്യപ്രഭാഷണം നടത്തി. പൌരോഹിത്യ ജീവിതത്തില്‍ നാല്‍പ്പത് സുവര്‍ണ വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന ഫാ. ആന്റണി അരവിന്ദശ്ശേരിക്ക് അദ്ദേഹം ഭാവുകങ്ങള്‍ നേര്‍ന്നു.

ജോസ് ആന്റണി പുത്തന്‍വീട്ടില്‍, ജോര്‍ജ് പാലമറ്റം, ബേസില്‍ പെരേര, ജോര്‍ജ് പണിക്കര്‍, ഷെറില്‍ വര്‍ഗീസ്, ജേക്കബ് കയ്പശ്ശേരി, റജീന പണിക്കത്തറ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ഫാ. ആന്റണി അരവിന്ദശ്ശേരി 1977-ല്‍ ഡി പോള്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയായി എത്തി അവിടെനിന്നും മൂന്നു ഡിഗ്രികള്‍ (ഹിസ്ററി, എഡ്യൂക്കേഷന്‍ ആന്‍ഡ് പബ്ളിക് സര്‍വീസ്) കരസ്ഥമാക്കി.

കഴിഞ്ഞ 38 വര്‍ഷമായി ഷിക്കാഗോയിലെ വിവിധ കത്തോലിക്കാ ദേവാലയങ്ങളിലായി സേവനം അനുഷ്ഠിച്ചുകൊണ്ടിരിക്കുന്നു. ഇത്രയുംനാള്‍ വഴിനടത്തിയ ദൈവത്തേയും സഹപ്രവര്‍ത്തകരേയും, 1984-ല്‍ സെന്റ് പാട്രിക് ചര്‍ച്ച് ഷിക്കാഗോയില്‍ തുടക്കമിട്ട ഷിക്കാഗോ ലാറ്റിന്‍ കാത്തലിക് കമ്യൂണിറ്റിയുടെ പ്രവര്‍ത്തനങ്ങളേയും ഫാ. ആന്റണി മറുപടി പ്രസംഗത്തില്‍ അനുസ്മരിച്ചു.

ഷാജു ജോസഫ്, ബിനു അലക്സ്, യേശുദാസ് തോബിയാസ്, ജോമോന്‍ പണിക്കത്തറ, ജെര്‍സണ്‍ വര്‍ഗീസ്, മേര്‍സണ്‍ സേവ്യര്‍, ടോമി ചാണ്ടി, ഷേര്‍ളി ആന്റണി, ജോര്‍ജ് കുറുപത്ത്, വിജയന്‍ വിന്‍സെന്റ്, ആന്‍സല്‍ ജോസഫ് എന്നിവര്‍ സ്നേഹവിരുന്നിനും പരിപാടികള്‍ക്കും നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം