അമേരിക്കന്‍ കാഴ്ചകളില്‍ ഫിലഡല്‍ഫിയ എക്യൂമെനിക്കല്‍ ക്രിസ്മസ് ആഘോഷങ്ങള്‍ ജനുവരി 24ന്
Saturday, January 23, 2016 11:05 AM IST
പെന്‍സില്‍വേനിയ: ഫിലഡല്‍ഫിയായിലും പരിസരത്തുമുള്ള എക്യുമെനിക്കല്‍ ദേവാലയങ്ങളുടെ കൂട്ടായ്മയായ എക്യുമെനിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യന്‍ ചര്‍ച്ചസ് ഇന്‍ ഫിലഡല്‍ഫിയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 12 നു നടന്ന ക്രിസ്മസ് ആഘോഷങ്ങളുടെ പ്രസക്ത ഭാഗങ്ങള്‍ ജനുവരി 24ന് (ഞായര്‍) അമേരിക്കന്‍ കാഴ്ചകളില്‍ സംപ്രേഷണം ചെയ്യുന്നു.

ഷിക്കാഗോ രൂപത ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത് അധ്യക്ഷത വഹിച്ച പരിപാടിയില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടേയും വിവിധ കലാപരിപാടികളും അരങ്ങേറി.

അമേരിക്കയിലെ വിശേഷങ്ങളുമായി എല്ലാ ഞായറാഴ്ച്ചയും വൈകിട്ട് ഏഴിന് (ഇഎസ്ടി / ന്യൂയോര്‍ക്ക് സമയം) എഷ്യാനെറ്റ് ന്യൂസ് ചാനലില്‍ ലോക മലയാളികളുടെ മുന്നില്‍ എത്തുന്ന അമേരിക്കന്‍ കാഴ്ചകള്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ജനശ്രദ്ധ പിടിച്ചു പറ്റി. എന്നും വിത്യസ്തങ്ങളായ പരിപാടികളുമായെത്തുന്ന അമേരിക്കന്‍ കാഴ്ചകള്‍ അടുത്താഴ്ചയും മറ്റൊരു അമേരിക്കന്‍ വിശേഷവുമായെത്തും.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍ ഡേവിഡ്