സെന്റ് സ്റീഫന്‍സ് ഇടവക വാര്‍ഷിക കുടുംബസംഗമം നടത്തി
Saturday, January 23, 2016 8:57 AM IST
അബുദാബി: സെന്റ് സ്റീഫന്‍സ് യാക്കോബായ പള്ളിയുടെ ഈ വര്‍ഷത്തെ വാര്‍ഷിക കുടുംബസംഗമം ജനുവരി 22ന് സംഘടിപ്പിച്ചു. മുംബൈ-യുഎഇ ഇടവക മെത്രാപ്പോലീത്താ തോമസ് മാര്‍ അലക്സാന്ത്രിയോസ് ഭദ്രദീപം തെളിച്ച് കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. ജോസഫ് വാഴയില്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഫാ. ജിബി ഇച്ചിക്കോട്ടില്‍, സെക്രട്ടറി എല്‍ദോ അരുണ്‍ ജോസഫ്, ട്രസ്റി സൈമണ്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു.

തുടര്‍ന്നു വിവിധ കുടുംബ യൂണിറ്റുകളുടെയും ഭക്തസംഘടനാ യൂണിറ്റുകളുടേയും കലാപരിപാടികള്‍ക്കുശേഷം സ്നേഹവിരുന്നോടെ ആഘോഷ പരിപാടികള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള