പനോരമ ആറാം വാര്‍ഷികം ആഘോഷിച്ചു
Saturday, January 23, 2016 8:57 AM IST
ദമാം: പത്തനംതിട്ട ജില്ലാ പ്രവാസി കൂട്ടായ്മയായ പനോരമ ആറാം വാര്‍ഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു.

പൊതുസമ്മേളനം ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ ഡോ. അബ്ദുള്‍ സലാം കണ്യന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.എം. സുലൈമാന്‍ അധ്യക്ഷത വഹിച്ചു. പനോരമയുടെ പുതിയ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ചെറിയാന്‍ തോമസ് നിരണത്തിന് യോഗം അംഗീകാരം നല്‍കി. പ്രമുഖ മാധ്യമ സാമൂഹ്യ പ്രവര്‍ത്തകനായ സാജിദ് ആറാട്ടുപുഴ സന്ദേശം നല്‍കി. പുതിയ വര്‍ഷത്തെ പദ്ധതികള്‍ 'ഉണരുക, ഉയര്‍ത്തുക' എന്ന വിഷയത്തില്‍ അടിസ്ഥാനമാക്കി ജോണ്‍സണ്‍ പ്രക്കാനം വിശദീകരിച്ചു.

ജില്ലയില്‍ അര്‍ഹനായ ഒരാളിന് ഭവനം നിര്‍മിച്ച് കൊടുക്കുവാനും അര്‍ഹരായ വിധവകള്‍ക്ക് പ്രതിമാസം ആയിരം രൂപ വീതം നല്‍കുവാനും നോര്‍ക്ക പദ്ധതികളില്‍ മുഴുവന്‍ അംഗങ്ങളെയും ചേര്‍ക്കുവാനും പുതുവര്‍ഷ പരിപാടികളില്‍ പ്രാമുഖ്യം നല്‍കുന്നു.

വൈസ് പ്രസിഡന്റ് രാജു ജോര്‍ജ് കേക്ക് മുറിച്ചു. പനോരമയും ടോസ്റ് മാസ്റ്റേഴ്സും സംയുക്തമായി ഏപ്രില്‍ നടത്തുന്ന യൂത്ത് ലീഡര്‍ഷിപ്പ് പരിപാടിയെപ്പറ്റി കരിയര്‍ ഗൈഡന്‍സ് കണ്‍വീനര്‍ ജോണ്‍സന്‍ സാമുവല്‍ വിശദീകരിച്ചു. പുതിയ അംഗങ്ങള്‍ക്കുള്ള കാര്‍ഡുകള്‍ സെക്രട്ടറി മെഹബൂബ് പത്തനംതിട്ട വിതരണം ചെയ്തു. പനോരമ കലണ്ടറിന്റെ പ്രകാശനം രാധാകൃഷ്ണന്‍ ഓമല്ലൂരും ബേബിച്ചന്‍ ഇലന്തൂരും ചേര്‍ന്ന് സോജന്‍ ജോര്‍ജിനു നല്‍കി നിര്‍വഹിച്ചു. ഷാജഹാന്‍ വല്ലന ആശംസാ പ്രസംഗം നടത്തി. ജനറല്‍ സെക്രട്ടറി റോയ് കുഴിക്കാല പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സുഹൈല്‍ സുലൈമാന്‍ കിറായത്ത് നടത്തി. കണ്‍വീനര്‍ ബിനു മരുതിക്കല്‍ സ്വാഗതവും വൈസ് പ്രസിഡന്റ് മാത്യു ജോര്‍ജ് നന്ദിയും പറഞ്ഞു. മെഗാ നറുക്കെടുപ്പില്‍ നിമിഷ തോമസ്, സോജന്‍ ജോര്‍ജ്, ഗോപകുമാര്‍ എന്നിവര്‍ വിജയിച്ചു. തുടര്‍ന്നു നടന്ന കലാവിരുന്നിനു സതീഷ് മോഹന്‍ നേതൃത്വം നല്കി. ബിനു വടശേരിക്കര, ഷാജി സീതത്തോട്, ബിനു പി. ബേബി, വിനോദ് കുമാര്‍, ജോസ് തോമസ്, അനില്‍ മാത്യൂസ്, ജേക്കബ് മാരാമണ്‍, റോബി സാമുവല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം