മതാധ്യാപക കണ്‍വന്‍ഷന്‍ ജനുവരി 24ന്
Saturday, January 23, 2016 8:56 AM IST
ന്യൂഡല്‍ഹി: ഫരീദാബാദ് രൂപത മതാധ്യാപക കണ്‍വന്‍ഷനും ലോഗോസ് ക്വിസ് അവാര്‍ഡുദാനവും ജനുവരി 24ന് (ഞായര്‍) ഛത്തര്‍പൂരിലുള്ള ലാദോസരായ് സെന്റ് ലിറ്റില്‍ ഫ്ളവര്‍ ദേവാലയത്തില്‍ നടക്കും.

ആര്‍ച്ച് ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങില്‍ മതബോധനവും മാധ്യമങ്ങളും എന്ന വിഷയത്തില്‍ റവ. ഡോ. ജോസ് മുരിക്കന്‍ സെമിനാര്‍ നയിക്കും.

24ന് (ഞായര്‍) മതാധ്യാപക കണ്‍വന്‍ഷന്‍ നടക്കുന്നതിനാല്‍ ഫരീദാബാദ് രൂപതയുടെ കീഴില്‍വരുന്ന എല്ലാ ദേവാലയങ്ങളിലും സണ്‍ഡേ സ്കൂള്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് മതബോധന ഡയറക്ടര്‍ ഫാ. ജിജു തുരുത്തിക്കര, സെക്രട്ടറി റെജി തോമസ് എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്