ഗുരുവായൂരപ്പന്‍ അമ്പലത്തിലെ തിരുവാതിര മഹോത്സവം പ്രവാസി ചാനലില്‍ ജനുവരി 23ന്
Saturday, January 23, 2016 8:52 AM IST
ന്യൂയോര്‍ക്ക്: ചിത്രാ മേനോന്റെയും രേഖാ മേനോന്റെയും നേതൃത്വത്തില്‍ ന്യൂജേഴ്സിയിലെ ഗുരുവായൂരപ്പന്‍ അമ്പലത്തില്‍ അരങ്ങേറിയ 'ധനു മാസത്തില്‍ തിരുവാതിര' അമേരിക്കയില്‍ നടത്തിയതില്‍ വച്ചേറ്റവും കൂടുതല്‍ തിരുവാതിര ഗ്രൂപ്പുകള്‍ പങ്കെടുത്തതുമാണ്.

നിരവധി വര്‍ഷങ്ങളായി തിരുവാതിര ഇവിടെ നടത്തുന്നുണ്െടങ്കിലും ഏറ്റവും കൂടുതല്‍ ഗ്രൂപ്പുകള്‍ പങ്കെടുക്കുന്നത് ഇത് ആദ്യമായാണെന്ന് സംഘാടകരായ ചിത്രാ മേനോനും രേഖാ മേനോനും പറഞ്ഞു.

ഇതിന്റെ പൂര്‍ണ സംപ്രേക്ഷണം പ്രവാസി ചാനലില്‍ ജനുവരി 23ന് (ശനി) മൂന്നിനും 25 തിങ്കള്‍ മുതല്‍ 29 വെള്ളി വരെ രാത്രി എട്ടിനും ഉണ്ടായിരിക്കും.

വിവരങ്ങള്‍ക്ക്: 19083455983